വോട്ടര്‍മാര്‍ക്ക് അക്ഷരത്തെറ്റു പറ്റിയതാണെന്ന പ്രസ്താവന അപമാനിക്കല്‍; എം.വി.ബാലകൃഷ്ണന്‍ മാപ്പുപറയണം - ഉണ്ണിത്താന്‍

കാഞ്ഞങ്ങാട്: കഴിഞ്ഞ തവണ കാസര്‍കോട് മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് അക്ഷരത്തെറ്റു പറ്റിയതാണെന്ന ഇടതുമുന്നണി സ്ഥാനാര്‍ഥി എം.വി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്ക് ചുട്ട മറുപടി നല്‍കി യു.ഡി.എഫ്. സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍. ഇതു വോട്ടര്‍മാര്‍ മണ്ടന്മാരാണെന്നു പറയുന്നതിന് തുല്യമാണെന്ന് കാഞ്ഞങ്ങാട് പ്രസ് ഫോറത്തിന്റെ വോട്ടങ്കം 24ല്‍ പങ്കെടുത്ത് സംസാരിക്കവെ എം.പി പറഞ്ഞു. 35 വര്‍ഷം പരീക്ഷിച്ചു. ഒടുവില്‍ അവര്‍ ഉറച്ച തീരുമാനമെടുത്ത് നടപ്പാക്കി. ഇതിനു ബുദ്ധിപരമായ നീക്കം എന്നാണ് വിശേഷിപ്പിക്കേണ്ടത്. അല്ലാതെ അക്ഷരത്തെറ്റു പറ്റിയെന്നല്ല. ഈ വാക്കു പിന്‍വലിച്ച് വോട്ടര്‍മാരോട് മാപ്പു […]

കാഞ്ഞങ്ങാട്: കഴിഞ്ഞ തവണ കാസര്‍കോട് മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് അക്ഷരത്തെറ്റു പറ്റിയതാണെന്ന ഇടതുമുന്നണി സ്ഥാനാര്‍ഥി എം.വി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്ക് ചുട്ട മറുപടി നല്‍കി യു.ഡി.എഫ്. സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍. ഇതു വോട്ടര്‍മാര്‍ മണ്ടന്മാരാണെന്നു പറയുന്നതിന് തുല്യമാണെന്ന് കാഞ്ഞങ്ങാട് പ്രസ് ഫോറത്തിന്റെ വോട്ടങ്കം 24ല്‍ പങ്കെടുത്ത് സംസാരിക്കവെ എം.പി പറഞ്ഞു. 35 വര്‍ഷം പരീക്ഷിച്ചു. ഒടുവില്‍ അവര്‍ ഉറച്ച തീരുമാനമെടുത്ത് നടപ്പാക്കി. ഇതിനു ബുദ്ധിപരമായ നീക്കം എന്നാണ് വിശേഷിപ്പിക്കേണ്ടത്. അല്ലാതെ അക്ഷരത്തെറ്റു പറ്റിയെന്നല്ല. ഈ വാക്കു പിന്‍വലിച്ച് വോട്ടര്‍മാരോട് മാപ്പു പറയാന്‍ ഇടതു മുന്നണി സ്ഥാനാര്‍ഥി തയ്യാറാകണമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു. ഇനിയൊരു ഭരണം നരേന്ദ്രമോദിക്ക് കിട്ടിയാല്‍ ഇവിടെ തിരഞ്ഞെടുപ്പ് ഉണ്ടാകുമോയെന്ന് നാം ഭയപ്പെടണം. ഇന്ത്യാ മുന്നണി ഇനിയുള്ള ദിവസങ്ങളില്‍ വലിയ മുന്നേറ്റമുണ്ടാകും. കാസര്‍കോട്ട് എയിംസ് കൊണ്ടുവരുന്നതിലും കാണിയൂര്‍പ്പാത യാഥാര്‍ഥ്യമാക്കുന്ന കാര്യത്തിലും തടസം നില്‍ക്കുന്നത് ഇടതു സര്‍ക്കാരാണ്. കാണിയൂര്‍പ്പാതയ്ക്ക് കേരളത്തിന്റെ വിഹിതം നീക്കിവച്ചതിന്റെ രേഖ തന്നാല്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ട് ആ സംസ്ഥാനത്തിന്റെ അനുമതി താന്‍ മുന്‍കൈയ്യെടുത്ത് വാങ്ങുമെന്നും ഉണ്ണിത്താന്‍ പറഞ്ഞു. ടി.കെ. നാരായണന്‍ അധ്യക്ഷത വഹിച്ചു. ബാബു കോട്ടപ്പാറ പ്രസംഗിച്ചു.

Related Articles
Next Story
Share it