സാംസ്‌കാരിക സമ്മേളനവും പുസ്തകചര്‍ച്ചയും നടത്തി

തൃക്കരിപ്പൂര്‍: കാസര്‍കോട് ജില്ലാ സാംസ്‌ക്കാരിക വേദിയുടെ നേതൃത്വത്തില്‍ സാംസ്‌കാരികസമ്മേളനം, പുസ്തകചര്‍ച്ച, കവി സമ്മേളനം, ആദരിക്കല്‍ ചടങ്ങ് തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചു. വിനോദ് ആലന്തട്ട ഉദ്ഘാടനം ചെയ്തു. ജില്ലയിലെ മികച്ച വില്ലേജ് ഓഫീസറായി അംഗീകാരം നേടിയ ടി.പി രമേശനെ ടി.വി വിജയന്‍ മാസ്റ്റര്‍ ആദരിച്ചു. രവി ബന്തടുക്ക കവി സമ്മേളനം ഉദ്ഘാടനം ചെയ്തു. ടി.കെ പ്രഭാകര കുമാറിന്റെ പരാജിതന്റെ പൂന്തോട്ടം എന്ന കവിതയെക്കുറിച്ച് നടത്തിയ ചര്‍ച്ചയില്‍ സന്തോഷ് ഒഴിഞ്ഞവളപ്പ് വിഷയം അവതരിപ്പിച്ചു. എന്‍. സുകുമാരന്‍, ടി.വി രാജു, ഹരീഷ് […]

തൃക്കരിപ്പൂര്‍: കാസര്‍കോട് ജില്ലാ സാംസ്‌ക്കാരിക വേദിയുടെ നേതൃത്വത്തില്‍ സാംസ്‌കാരികസമ്മേളനം, പുസ്തകചര്‍ച്ച, കവി സമ്മേളനം, ആദരിക്കല്‍ ചടങ്ങ് തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചു. വിനോദ് ആലന്തട്ട ഉദ്ഘാടനം ചെയ്തു. ജില്ലയിലെ മികച്ച വില്ലേജ് ഓഫീസറായി അംഗീകാരം നേടിയ ടി.പി രമേശനെ ടി.വി വിജയന്‍ മാസ്റ്റര്‍ ആദരിച്ചു. രവി ബന്തടുക്ക കവി സമ്മേളനം ഉദ്ഘാടനം ചെയ്തു. ടി.കെ പ്രഭാകര കുമാറിന്റെ പരാജിതന്റെ പൂന്തോട്ടം എന്ന കവിതയെക്കുറിച്ച് നടത്തിയ ചര്‍ച്ചയില്‍ സന്തോഷ് ഒഴിഞ്ഞവളപ്പ് വിഷയം അവതരിപ്പിച്ചു. എന്‍. സുകുമാരന്‍, ടി.വി രാജു, ഹരീഷ് ഇ, ടി.വി ഗംഗാധരന്‍, ടി.കെ പ്രഭാകരകുമാര്‍ പ്രസംഗിച്ചു. ജില്ലാ സാംസ്‌ക്കാരിക വേദി ചെയര്‍മാന്‍ പി.പി ശശിധരന്‍ അധ്യക്ഷത വഹിച്ചു. ടി.പി രമേശന്‍ അനുമോദനത്തിന് നന്ദി പറഞ്ഞു.

Related Articles
Next Story
Share it