കൊയിലാണ്ടിയില്‍ സി.പി.എം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊന്നു
കോഴിക്കോട്: കൊയിലാണ്ടിയില്‍ സി.പി.എം നേതാവിനെ വെട്ടിക്കൊന്നു. സി.പി.എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പെരുവട്ടൂര്‍ പുളിയോറ വയല്‍ പി.വി സത്യനാഥാ(62)ണ് കൊല്ലപ്പെട്ടത്. പ്രതി മുന്‍ സി.പി.എം ബ്രാഞ്ച് കമ്മിറ്റിയംഗവും സത്യനാഥന്റെ അയല്‍വാസിയുമായ അഭിലാഷ്(30) പൊലീസില്‍ കീഴടങ്ങി. സത്യനാഥിന്റെ ഡ്രൈവറായും അഭിലാഷ് നേരത്തെ ജോലി ചെയ്തിട്ടുണ്ട്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് കൊലപാതകം നടന്നത്. കൊയിലാണ്ടി പെരുവട്ടൂര്‍ ചെറിയപുറം ക്ഷേത്രോത്സവത്തിലെ ഗാനമേളയ്ക്കിടെയായിരുന്നു കൊലപാതകം. ശരീരത്തില്‍ മഴുകൊണ്ട് നാലിലധികം വെട്ടേറ്റ് വീണ സത്യനാഥനെ ഉടന്‍ കൊയിലാണ്ടി താലൂക്ക് ആസ്പത്രിയില്‍ […]

കോഴിക്കോട്: കൊയിലാണ്ടിയില്‍ സി.പി.എം നേതാവിനെ വെട്ടിക്കൊന്നു. സി.പി.എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പെരുവട്ടൂര്‍ പുളിയോറ വയല്‍ പി.വി സത്യനാഥാ(62)ണ് കൊല്ലപ്പെട്ടത്. പ്രതി മുന്‍ സി.പി.എം ബ്രാഞ്ച് കമ്മിറ്റിയംഗവും സത്യനാഥന്റെ അയല്‍വാസിയുമായ അഭിലാഷ്(30) പൊലീസില്‍ കീഴടങ്ങി. സത്യനാഥിന്റെ ഡ്രൈവറായും അഭിലാഷ് നേരത്തെ ജോലി ചെയ്തിട്ടുണ്ട്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് കൊലപാതകം നടന്നത്. കൊയിലാണ്ടി പെരുവട്ടൂര്‍ ചെറിയപുറം ക്ഷേത്രോത്സവത്തിലെ ഗാനമേളയ്ക്കിടെയായിരുന്നു കൊലപാതകം. ശരീരത്തില്‍ മഴുകൊണ്ട് നാലിലധികം വെട്ടേറ്റ് വീണ സത്യനാഥനെ ഉടന്‍ കൊയിലാണ്ടി താലൂക്ക് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കൊലപാതക വിവരം അറിഞ്ഞ് നൂറുകണക്കിന് പ്രവര്‍ത്തകര്‍ താലൂക്ക് ആസ്പത്രിയിലെത്തി. കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയം ഉണ്ടോ എന്ന് ഇപ്പോള്‍ പറയാന്‍ ആകില്ലെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ പറഞ്ഞു. അതേസമയം, സത്യനാഥന്റെ കൊലപാതകം വ്യക്തമായ ആസൂത്രണത്തോട് കൂടി നടത്തിയതാണെന്ന് സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഷീജ പ്രതികരിച്ചു. കസ്റ്റഡിയിലുള്ള അഭിലാഷിന് സത്യനാഥനോട് രാഷ്ട്രീയ വിരോധമുണ്ടായിരുന്നുവെന്നും അഭിലാഷിന് ഒറ്റയ്ക്ക് ഇത്രയും തിരക്കേറിയ സ്ഥലത്ത് വെച്ച് കൊലപാതകം ചെയ്യാന്‍ സാധിക്കില്ലെന്നും അയാള്‍ക്ക് പിന്നില്‍ മറ്റു ചിലരുണ്ടെന്നും ഷീജ പറഞ്ഞു. 'സത്യനാഥന്‍ വളര്‍ത്തിയ കുട്ടിയാണ് അഭിലാഷ്. അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് പഠിച്ച് വളര്‍ന്നയാളാണ് അയാള്‍. എന്നാല്‍ ക്രിമിനല്‍ സ്വഭാവങ്ങള്‍ അഭിലാഷ് കാണിച്ച് തുടങ്ങിയപ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തുകയായിരുന്നു'-ഷീജ പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി വരുന്നതായി കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി തോംസണ്‍ ജോസ് പറഞ്ഞു.
കൊലപാതകം വ്യക്തിപരമെന്ന് പ്രതിയുടെ മൊഴി
കൊയിലാണ്ടി: കൊയിലാണ്ടിയിലെ സി.പി.എം നേതാവ് സത്യനാഥിന്റെ കൊലപാതകത്തിന് പിന്നാലെ, അദ്ദേഹത്തിനൊപ്പം തന്നെ ദീര്‍ഘകാലം ജീവിച്ച പ്രതി കീഴടങ്ങുകയും ചെയ്തു. കൊല്ലപ്പെട്ട സത്യനാഥന്റെ അയല്‍വാസിയും മുന്‍ ഡ്രൈവറുമാണ് പ്രതിയായ അഭിലാഷ്. അഭിലാഷിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
വ്യക്തിപരമായ വിരോധം കാരണമാണ് കൊല നടത്തിയതെന്ന് അഭിലാഷ് പൊലീസില്‍ മൊഴി നല്‍കി. പാര്‍ട്ടിക്ക് അകത്തുണ്ടായ തര്‍ക്കങ്ങളില്‍ തന്നോട് സ്വീകരിച്ച നിലപാടുകളാണ് വ്യക്തി വിരോധത്തിന് കാരണമെന്നും കൊല നടത്തിയത് തനിച്ചെന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്. ഇയാളെ ഇന്ന് കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.