വിട്‌ളയില്‍ ജോലി ചെയ്യുന്ന വീട്ടില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ച് മുങ്ങിയ ദമ്പതികള്‍ അറസ്റ്റില്‍

പെര്‍ള: വിട്‌ളയില്‍ ജോലി ചെയ്യുന്ന വീട്ടില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ച് മുങ്ങിയ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. വിട്ള മുദ്‌നൂര്‍ വില്ലേജില്‍ ദംബെതരുവിലെ സുമതി എന്ന സുമ (25), ഭര്‍ത്താവ് പ്രമോദ് എന്നിവരാണ് അറസ്റ്റിലായത്. ബാവിക്കട്ടെയിലെ ചന്ദ്രനായകിന്റെ വീട്ടില്‍ ജോലി ചെയ്തുവരികയായിരുന്ന ദമ്പതികള്‍ ജൂലൈ ആറിന് ഇവിടെ നിന്ന് 98 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച ശേഷം കടന്നുകളയുകയായിരുന്നു. ചന്ദ്രനായകിന്റെ പരാതിയില്‍ വിട്ള പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും കഴിഞ്ഞ ദിവസം ദമ്പതികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മോഷ്ടിച്ച ആഭരണങ്ങള്‍ […]

പെര്‍ള: വിട്‌ളയില്‍ ജോലി ചെയ്യുന്ന വീട്ടില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ച് മുങ്ങിയ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. വിട്ള മുദ്‌നൂര്‍ വില്ലേജില്‍ ദംബെതരുവിലെ സുമതി എന്ന സുമ (25), ഭര്‍ത്താവ് പ്രമോദ് എന്നിവരാണ് അറസ്റ്റിലായത്. ബാവിക്കട്ടെയിലെ ചന്ദ്രനായകിന്റെ വീട്ടില്‍ ജോലി ചെയ്തുവരികയായിരുന്ന ദമ്പതികള്‍ ജൂലൈ ആറിന് ഇവിടെ നിന്ന് 98 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച ശേഷം കടന്നുകളയുകയായിരുന്നു. ചന്ദ്രനായകിന്റെ പരാതിയില്‍ വിട്ള പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും കഴിഞ്ഞ ദിവസം ദമ്പതികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മോഷ്ടിച്ച ആഭരണങ്ങള്‍ ഇവരില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. തുടര്‍ന്ന് രണ്ടുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തി.
സബ് ഇന്‍സ്‌പെക്ടര്‍മാരായ സന്ദീപ് കുമാര്‍ ഷെട്ടി, മഞ്ജുനാഥ് ടി, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ ജയരാമ കെ ടി, രക്ഷിത്, കരുണാകര, പൊലീസ് കോണ്‍സ്റ്റബിള്‍മാരായ ഹേമരാജ്, സതീഷ്, മനോജ് കുമാര്‍, വനിതാ കോണ്‍സ്റ്റബിള്‍ സവിത എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Related Articles
Next Story
Share it