'കേബിള്‍ ടി.വി. ശൃംഖല വഴി മരുന്നും നിത്യോപയോഗ സാധനങ്ങളും കുറഞ്ഞ നിരക്കില്‍ എത്തിക്കുന്ന കണ്‍സ്യൂമര്‍ സ്റ്റോര്‍ ജില്ലയില്‍ ആരംഭിക്കും'

കാസര്‍കോട്: ജില്ലയിലെ കേബിള്‍ ടി.വി. ഓപ്പറേറ്റര്‍മാരുടെ കമ്പനിയായ കൊളീഗ്സ് കേബിള്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ 16-ാമത് വാര്‍ഷിക ജനറല്‍ ബോഡിയോഗം നടന്നു. കാഞ്ഞങ്ങാട് രാജ് റെസിഡന്‍സിയില്‍ വെച്ചായിരുന്നു യോഗം. സാധാരണക്കാരന്റെ കുതിച്ചുയരുന്ന ജീവിതച്ചെലവ് പിടിച്ചുനിര്‍ത്താന്‍ സംസ്ഥാനത്തെ ചെറുകിട വ്യാപാര സ്ഥാപനങ്ങളെ കോര്‍ത്തിണക്കി മരുന്നും നിത്യോപയോഗ സാധനങ്ങളും കുറഞ്ഞനിരക്കില്‍ എത്തിക്കുന്ന കണ്‍സ്യൂമര്‍ സ്റ്റോര്‍ എന്ന അനുബന്ധ ബിസിനസ് രംഗത്തേക്ക് കൂടി കേബിള്‍ ടി.വി. ശൃംഖലയെ ഉപയോഗപ്പെടുത്തുമെന്ന് സി.സി.എന്‍. വാര്‍ഷിക യോഗം അറിയിച്ചു. 2021 ഓടുകൂടി ആദ്യഘട്ടത്തില്‍ കാസര്‍കോട് ജില്ലയില്‍ പദ്ധതി […]

കാസര്‍കോട്: ജില്ലയിലെ കേബിള്‍ ടി.വി. ഓപ്പറേറ്റര്‍മാരുടെ കമ്പനിയായ കൊളീഗ്സ് കേബിള്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ 16-ാമത് വാര്‍ഷിക ജനറല്‍ ബോഡിയോഗം നടന്നു. കാഞ്ഞങ്ങാട് രാജ് റെസിഡന്‍സിയില്‍ വെച്ചായിരുന്നു യോഗം.
സാധാരണക്കാരന്റെ കുതിച്ചുയരുന്ന ജീവിതച്ചെലവ് പിടിച്ചുനിര്‍ത്താന്‍ സംസ്ഥാനത്തെ ചെറുകിട വ്യാപാര സ്ഥാപനങ്ങളെ കോര്‍ത്തിണക്കി മരുന്നും നിത്യോപയോഗ സാധനങ്ങളും കുറഞ്ഞനിരക്കില്‍ എത്തിക്കുന്ന കണ്‍സ്യൂമര്‍ സ്റ്റോര്‍ എന്ന അനുബന്ധ ബിസിനസ് രംഗത്തേക്ക് കൂടി കേബിള്‍ ടി.വി. ശൃംഖലയെ ഉപയോഗപ്പെടുത്തുമെന്ന് സി.സി.എന്‍. വാര്‍ഷിക യോഗം അറിയിച്ചു. 2021 ഓടുകൂടി ആദ്യഘട്ടത്തില്‍ കാസര്‍കോട് ജില്ലയില്‍ പദ്ധതി നടപ്പിലാക്കും. തുടര്‍ന്ന് സി.ഒ.എയെ സംഘടനാ സംവിധാനം വഴി സംസ്ഥാനത്തെ 25 ലക്ഷം ഉപഭോക്താക്കള്‍ക്കും പ്രയോജനപ്പെടും വിധം കണ്‍സ്യൂമര്‍ പ്ലോട്ടുകളുടെ എണ്ണം വ്യാപിപ്പിക്കും. ഒരു കേന്ദ്രീകൃത സംവിധാനത്തില്‍ ഡിപ്പോ തുടങ്ങുകയും ചെറുതും വലുതുമായ കച്ചവടസ്ഥാപനങ്ങള്‍ കോര്‍ത്തിണക്കി മറ്റാര്‍ക്കും നല്‍കാന്‍ കഴിയാത്ത വിലക്കുറവില്‍ ഗുണമേന്മയോടുകൂടി സാധനങ്ങള്‍ വീടുകളിലേക്ക് ഓപ്പറേറ്റര്‍മാര്‍ മുഖാന്തരം എത്തിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ചെയര്‍മാന്‍ കെ. പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ കെ. പ്രദീപ് കുമാര്‍ വരവ് ചെലവ് കണക്കുകളും മാനേജിംഗ് ഡയറക്ടര്‍ ടി.വി മോഹനന്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
വൈസ് ചെയര്‍മാന്‍ ഷുക്കൂര്‍ കോളിക്കര, സി.ഒ.എ സംസ്ഥാന സമിതി അംഗം സതീഷ് കെ. പാക്കം, കാസര്‍കോട് ജില്ലാ പ്രസിഡണ്ട് എം. മനോജ്കുമാര്‍, ജില്ലാ സെക്രട്ടറി എം.ആര്‍ അജയന്‍, അബ്ദുല്ലക്കുഞ്ഞി എന്നിവര്‍ സംസാരിച്ചു. സി.സി.എന്‍. ഡയറക്ട് ബോര്‍ഡ് അംഗം പി. ഗോപകുമാര്‍ സ്വാഗതം പറഞ്ഞു.
ചെയര്‍മാനായി കെ. പ്രദീപ് കുമാറും മാനേജിംഗ് ഡയറക്ടറായി ടി.വി മോഹനനും വൈസ് ചെയര്‍മാനായി ഷുക്കൂര്‍ കോളിക്കരയും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

Related Articles
Next Story
Share it