പ്രവാസികളുടെ പുനരധിവാസത്തിന് സമഗ്ര പാക്കേജ് പ്രഖ്യാപിക്കണം-സമസ്ത പ്രവാസി സെല്‍

കാസര്‍കോട്: ഗള്‍ഫ് രാജ്യങ്ങളിലെ പ്രതികൂല സാഹചര്യങ്ങളെ തുടര്‍ന്ന് നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനും തൊഴില്‍പരമായ അവരുടെ നൈപുണ്യവും പരിചയവും രാജ്യത്തിന്റെ നന്മയ്ക്ക് ക്രിയാത്മകമായി ഉപയോഗപ്പെടുത്താനും സമഗ്രമായ പാക്കേജ് തയ്യാറാക്കി അവതരിപ്പിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ മുന്നോട്ട് വരണമെന്ന് സമസ്ത പ്രവാസി സെല്‍ കാസര്‍കോട് ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ (സമസ്ത)യുടെ കീഴില്‍ പുതുതായി രൂപം കൊണ്ട സമസ്ത പ്രവാസി സെല്ലിന്റെ കാസര്‍കോട് മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി ഓഡിറ്റോറിയത്തില്‍ നടന്ന പ്രഥമ ജില്ലാ […]

കാസര്‍കോട്: ഗള്‍ഫ് രാജ്യങ്ങളിലെ പ്രതികൂല സാഹചര്യങ്ങളെ തുടര്‍ന്ന് നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനും തൊഴില്‍പരമായ അവരുടെ നൈപുണ്യവും പരിചയവും രാജ്യത്തിന്റെ നന്മയ്ക്ക് ക്രിയാത്മകമായി ഉപയോഗപ്പെടുത്താനും സമഗ്രമായ പാക്കേജ് തയ്യാറാക്കി അവതരിപ്പിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ മുന്നോട്ട് വരണമെന്ന് സമസ്ത പ്രവാസി സെല്‍ കാസര്‍കോട് ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ (സമസ്ത)യുടെ കീഴില്‍ പുതുതായി രൂപം കൊണ്ട സമസ്ത പ്രവാസി സെല്ലിന്റെ കാസര്‍കോട് മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി ഓഡിറ്റോറിയത്തില്‍ നടന്ന പ്രഥമ ജില്ലാ കണ്‍വെന്‍ഷനില്‍ ഷാര്‍ജ കെ.എം.സി.സി. മുന്‍ ട്രഷറര്‍ ചേരൂര്‍ അബ്ദുല്‍ ഖാദര്‍ മൗലവി അധ്യക്ഷത വഹിച്ചു. ജംഇയ്യത്തുല്‍ ഖുത്തുബാ ജില്ലാ വര്‍ക്കിംഗ് പ്രസിഡണ്ടും മാലിക് ദിനാര്‍ ഗ്രാന്റ് ജുമാ മസ്ജിദ് ഖത്തീഖുമായ അബ്ദുല്‍ മജീദ് ബാഖവി ഉദ്ഘാടനം ചെയ്തു.
സമസ്ത പ്രവാസി സെല്‍ സംസ്ഥാന കമ്മിറ്റി നിരീക്ഷകന്‍ വി.കെ. മുഹമ്മദ് വേങ്ങാട്, സിദ്ധീഖ് നദ്‌വി ചേരൂര്‍, അബ്ദുല്‍ മജീദ് പയ്യന്നുര്‍, എസ്.കെ.മുഹമ്മദലി ഹാജി മൊഗ്രാല്‍പുത്തൂര്‍, സലാം ഫൈസി മഞ്ചേശ്വരം, എ.പി.പി.കുഞ്ഞഹമ്മദ് ഹാജി ചന്തേര, മുനീര്‍ പി. ചെര്‍ക്കള, ഇബ്രാഹിം ഹാജി പടിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: സിദ്ധീഖ് നദ്‌വി ചേരൂര്‍(പ്രസി.), ചേരൂര്‍ അബ്ദുല്‍ ഖാദര്‍ മൗലവി, ടി.കെ. സത്താര്‍ ഹാജി, (വൈ.പ്രസി.), എ.പി.പി.കുഞ്ഞഹമ്മദ് ഹാജി ചന്തേര (ജന.സെക്ര.), മുനീര്‍.പി ചെര്‍ക്കളം, ഇബ്രാഹിം ഹാജി പടിക്കല്‍(ജോ.സെക്ര.), അബ്ദുല്‍ സലാം ഫൈസി മൊഗ്രാല്‍ ട്രഷറര്‍), സ്വാലിഹ് മാലവി, ഏരിയാല്‍ (ഉപദേശക സമിതി ചെയര്‍മാന്‍), കെ. മുഹമ്മത് കുഞ്ഞി മൗലവി (വൈ.ചെയര്‍.) എന്നിവരെ തിരഞ്ഞെടുത്തു.

Related Articles
Next Story
Share it