കുമ്പളയിലെ ഹനീഫയുടെ മരണത്തില്‍ സമഗ്രാന്വേഷണം വേണം-എകെഎം അഷ്‌റഫ് എംഎല്‍എ
ഉപ്പള: മുംബൈ ഹാന്‍ഡ്മാസ് ഡിഎന്‍ റോഡ് മലബാര്‍ റെസിഡന്‍സി ഹോട്ടല്‍ നടത്തിവരുന്ന കുമ്പള ആരിക്കാടി സ്വദേശി ഹനീഫ് നാട്ടക്കല്ലിന്റെ മരണത്തില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് എകെഎം അഷ്‌റഫ് എംഎല്‍എ മുഖ്യമന്ത്രിക്കും ജില്ലയുടെ ചുമതലയുള്ള മന്ത്രി അഹമ്മദ് ദേവര്‍ കോവിലിനും ഡിജിപിക്കും കത്തയച്ചു.ഡിസംബര്‍ ആറിന് രാത്രി ഹോട്ടലുടമയും മുമ്പും രണ്ട് കേസുകളില്‍ പ്രതിയുമായ വ്യക്തിയുടെ മര്‍ദ്ദനമേറ്റ ഹനീഫയെ ഉടന്‍ ആസ്പത്രില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. മര്‍ദ്ദനം മൂലം ഹൃദയത്തിന്റെ ലെന്‍സില്‍ വെള്ളം കയറി ഗുരുതരാവസ്ഥയിലുണ്ടായിരുന്ന ഹനീഫയെ മൂന്ന് ദിവസത്തിനു ശേഷം മറ്റൊരു […]

ഉപ്പള: മുംബൈ ഹാന്‍ഡ്മാസ് ഡിഎന്‍ റോഡ് മലബാര്‍ റെസിഡന്‍സി ഹോട്ടല്‍ നടത്തിവരുന്ന കുമ്പള ആരിക്കാടി സ്വദേശി ഹനീഫ് നാട്ടക്കല്ലിന്റെ മരണത്തില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് എകെഎം അഷ്‌റഫ് എംഎല്‍എ മുഖ്യമന്ത്രിക്കും ജില്ലയുടെ ചുമതലയുള്ള മന്ത്രി അഹമ്മദ് ദേവര്‍ കോവിലിനും ഡിജിപിക്കും കത്തയച്ചു.
ഡിസംബര്‍ ആറിന് രാത്രി ഹോട്ടലുടമയും മുമ്പും രണ്ട് കേസുകളില്‍ പ്രതിയുമായ വ്യക്തിയുടെ മര്‍ദ്ദനമേറ്റ ഹനീഫയെ ഉടന്‍ ആസ്പത്രില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. മര്‍ദ്ദനം മൂലം ഹൃദയത്തിന്റെ ലെന്‍സില്‍ വെള്ളം കയറി ഗുരുതരാവസ്ഥയിലുണ്ടായിരുന്ന ഹനീഫയെ മൂന്ന് ദിവസത്തിനു ശേഷം മറ്റൊരു സ്‌പെഷ്യാലിറ്റി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
കഴിഞ്ഞ 19-ാം തിയ്യതി ഡിസ്ചാര്‍ജ്ജായ ഹനീഫയുടെ ദേഹമാസകലം മര്‍ദ്ദനമേറ്റ പാടുണ്ടായിരുന്നു. താമസ സ്ഥലത്ത് മരണപ്പെട്ടിട്ടും മര്‍ദ്ദനമേറ്റ ദിവസം മുതല്‍ ഇന്ന് വരെ അവിടെത്തെ മലയാളി കൂട്ടായ്മകള്‍, കെഎംസിസി, മുസ്ലിം ജമാഅത്ത് കമ്മിറ്റികള്‍ ബന്ധപ്പെട്ടിട്ടും പ്രതിക്കെതിരെ നടപടിയെടുക്കാതെ പൊലീസ് ഉദ്യോഗസ്ഥര്‍ ഒത്തുകളിച്ചതും എഫ്‌ഐആര്‍ ഇടാന്‍ പോലും തയ്യാറാവാത്തതും ബോഡി പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ തയ്യാറാവാത്തതും മലയാളികള്‍ക്കിടയില്‍ വലിയ പ്രതിഷേധ സമരങ്ങള്‍ക്ക് ഇടയാക്കിയതും മലയാളികള്‍ ജെജെ ആസ്പത്രിക്ക് മുന്‍പില്‍ സമരം നടത്തിയതും എംഎല്‍എ കത്തില്‍ അറിയിച്ചു. കേസിന്റെ ഗൗരവം കണക്കിലെടുത്ത് അടിയന്തിരമായി സര്‍ക്കാര്‍ തലത്തിലും ഡിജിപി തലത്തിലും ഇടപെട്ട് ഹനീഫിന്റെ മരണത്തിനു കാരണക്കാരായ പ്രതികളെ നിയമത്തിനു കൊണ്ട് വരാനും സാമ്പത്തികമായി പ്രയാസത്തിലുള്ള കുടുംബനാഥനെ നഷ്ടപ്പെട്ട ഹനീഫയുടെ കുടുംബത്തിന് നഷ്ടപരിഹാരം വാങ്ങിക്കൊടുക്കുവാനും വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ എകെഎം അഷ്‌റഫ് എംഎല്‍എ ആവശ്യപ്പെട്ടു.