കായലിന്റെ തോഴന്‍ രാജപ്പന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് സഹോദരി 5 ലക്ഷം രൂപ പിന്‍വലിച്ചതായി പരാതി

കുമരകം: വേമ്പനാട് കായലില്‍ നിന്ന് പ്ലാസ്റ്റിക് കുപ്പികള്‍ പെറുക്കിയെടുത്ത് ശ്രദ്ധേയനായ രാജപ്പനെ സഹായിക്കാന്‍ പലരും ബാങ്കില്‍ നിക്ഷേപിച്ച പണത്തില്‍ നിന്ന് സഹോദരി 5.08 ലക്ഷം രൂപ പിന്‍വലിച്ചതായി പരാതി. പ്രധാനമന്ത്രി റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ അഭിനന്ദിച്ചതോടെയാണ് രാജപ്പനെ എല്ലാവരും തിരിച്ചറിഞ്ഞത്. കായലില്‍ നിന്ന് തോണി കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പെറുക്കിയെടുത്തിരുന്ന രാജപ്പനെ സഹായിക്കാന്‍ ഇതോടെ നിരവധി പേരെത്തി. അങ്ങനെ സഹോദരിയോടൊപ്പം ബാങ്കില്‍ തുറന്ന ജോയിന്റ് അക്കൗണ്ടില്‍ നിന്നാണ് അഞ്ചു ലക്ഷത്തിലധികം രൂപ സഹോദരി പിന്‍വലിച്ചതെന്ന് […]

കുമരകം: വേമ്പനാട് കായലില്‍ നിന്ന് പ്ലാസ്റ്റിക് കുപ്പികള്‍ പെറുക്കിയെടുത്ത് ശ്രദ്ധേയനായ രാജപ്പനെ സഹായിക്കാന്‍ പലരും ബാങ്കില്‍ നിക്ഷേപിച്ച പണത്തില്‍ നിന്ന് സഹോദരി 5.08 ലക്ഷം രൂപ പിന്‍വലിച്ചതായി പരാതി. പ്രധാനമന്ത്രി റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ അഭിനന്ദിച്ചതോടെയാണ് രാജപ്പനെ എല്ലാവരും തിരിച്ചറിഞ്ഞത്. കായലില്‍ നിന്ന് തോണി കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പെറുക്കിയെടുത്തിരുന്ന രാജപ്പനെ സഹായിക്കാന്‍ ഇതോടെ നിരവധി പേരെത്തി. അങ്ങനെ സഹോദരിയോടൊപ്പം ബാങ്കില്‍ തുറന്ന ജോയിന്റ് അക്കൗണ്ടില്‍ നിന്നാണ് അഞ്ചു ലക്ഷത്തിലധികം രൂപ സഹോദരി പിന്‍വലിച്ചതെന്ന് കുമരകം മഞ്ചാടിക്കരി സ്വദേശിയായ എന്‍.എസ്. രാജപ്പന്‍ ജില്ലാ പൊലീസ് മേധാവിക്കു നല്‍കിയ പരാതിയില്‍ പറയുന്നു. വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും രാജപ്പന് പാരിതോഷികമായി ലഭിച്ച പണമാണിത്. സഹോദരി ചെത്തുവേലി സ്വദേശി വിലാസിനിക്കെതിരായാണ് രാജപ്പന്റെ പരാതി. എന്നാല്‍ രാജപ്പന് വീടു വെക്കുന്നതിനു വേണ്ടി സ്ഥലം വാങ്ങാനാണ് ബാങ്കില്‍ നിന്നു പണമെടുത്തതെന്നാണ് വിലാസിനിയുടെ ന്യായീകരണം. ലോക്ഡൗണ്‍ കാരണം സ്ഥലം ആധാരം ചെയ്തു വാങ്ങാന്‍ കഴിഞ്ഞില്ല. സ്ഥലം വാങ്ങി രാജപ്പനു വീടു വച്ചു നല്‍കുമെന്നും വിലാസിനി പറഞ്ഞു.

Related Articles
Next Story
Share it