നാഷണല്‍-വെല്‍ഫിറ്റ് ഫുട്‌ബോള്‍ അക്കാദമിക്ക് വര്‍ണാഭമായ തുടക്കം
തളങ്കര: കാസര്‍കോട് നാഷണല്‍-സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി വെല്‍ഫിറ്റ് ഫൗണ്ടേഷനുമായി കൈകോര്‍ത്ത് നാഷണല്‍-വെല്‍ഫിറ്റ് ഫുട്‌ബോള്‍ അക്കാദമിക്ക് തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ വര്‍ണ്ണശബളമായ തുടക്കം. നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ പഴയകാല താരവും കര്‍ണാടക സംസ്ഥാന ഫുട്‌ബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡണ്ടുമായ അഡ്വ. ഷക്കീല്‍ അബ്ദുല്‍ റഹ്‌മാന്‍ പി.എം ഉദ്ഘാടനം ചെയ്തു. ചിട്ടയാര്‍ന്നതും അച്ചടക്കം നിറഞ്ഞതുമായ കഠിനമായ പരിശ്രമത്തിലൂടെ രാജ്യത്തിന് വേണ്ടി കളിക്കുന്ന താരങ്ങളായി മാറാന്‍ കുട്ടികള്‍ക്ക് കഴിയട്ടേ എന്നും […]

തളങ്കര: കാസര്‍കോട് നാഷണല്‍-സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി വെല്‍ഫിറ്റ് ഫൗണ്ടേഷനുമായി കൈകോര്‍ത്ത് നാഷണല്‍-വെല്‍ഫിറ്റ് ഫുട്‌ബോള്‍ അക്കാദമിക്ക് തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ വര്‍ണ്ണശബളമായ തുടക്കം. നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ പഴയകാല താരവും കര്‍ണാടക സംസ്ഥാന ഫുട്‌ബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡണ്ടുമായ അഡ്വ. ഷക്കീല്‍ അബ്ദുല്‍ റഹ്‌മാന്‍ പി.എം ഉദ്ഘാടനം ചെയ്തു. ചിട്ടയാര്‍ന്നതും അച്ചടക്കം നിറഞ്ഞതുമായ കഠിനമായ പരിശ്രമത്തിലൂടെ രാജ്യത്തിന് വേണ്ടി കളിക്കുന്ന താരങ്ങളായി മാറാന്‍ കുട്ടികള്‍ക്ക് കഴിയട്ടേ എന്നും ലോകോത്തര താരങ്ങളായ പലരും ഇത്തരം അക്കാദമിയിലൂടെയാണ് ഉയര്‍ന്ന് വന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ യഹ്‌യ തളങ്കര മുഖ്യാഥിതിയായിരുന്നു. മികച്ച ഫുട്‌ബോള്‍ താരങ്ങളെ വളര്‍ത്തികൊണ്ട് വരാനുള്ള നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ശ്രമങ്ങള്‍ക്ക് എപ്പോഴും വെല്‍ഫിറ്റ് ഗ്രൂപ്പിന്റെ പിന്തുണ ഉണ്ടാകുമെന്ന് യഹ്‌യ തളങ്കര പറഞ്ഞു. നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രസിഡണ്ട് കെ.എം. ഹനീഫ് അധ്യക്ഷത വഹിച്ചു. അക്കാദമിയുടെ പ്രവര്‍ത്തന ലക്ഷ്യങ്ങളെ കുറിച്ച് ക്ലബ്ബ് വൈസ് പ്രസിഡണ്ട് ടി.എ. ഷാഫി വിശദീകരിച്ചു. അക്കാദമിയുടെ ജേഴ്‌സി പ്രകാശനം ബഹ്‌റൈന്‍ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡണ്ട് സലിം ബഹ്‌റൈന്‍ നിര്‍വഹിച്ചു. അഡ്വ. ഷക്കീല്‍ അബ്ദുല്‍ റഹ്‌മാന് സുനൈസ് അബ്ദുല്ല സ്‌നേഹോപഹാരം നല്‍കി. അക്കാദമി ചെയര്‍മാന്‍ മഹമൂദ് ഗോളി പൊന്നാടയണിയിച്ചു. ട്രഷറര്‍ ടി.എ. മുഹമ്മദ് കുഞ്ഞി, വൈസ് പ്രസിഡണ്ട് കെ.എം ബഷീര്‍, സെക്രട്ടറിമാരായ പി.കെ സത്താര്‍, ഫൈസല്‍ പടിഞ്ഞാര്‍, കരീം ഖത്തര്‍, ഡി.എഫ്.എ പ്രതിനിധി സിദ്ദീഖ് ചക്കര, ചീഫ് കോച്ച് ശശീന്‍ ചന്ദ്രന്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറിയും അക്കാദമി കണ്‍വീനറുമായ എന്‍.കെ അന്‍വര്‍ സ്വാഗതവും മഹമൂദ് ഗോളി നന്ദിയും പറഞ്ഞു. ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി അക്കാദമിയിലെ കുട്ടികളെ അണിനിരത്തി ബാന്റ് മേളത്തിന്റെ അകമ്പടിയോടെ പരേഡും നടന്നു. 280 കുട്ടികളാണ് അക്കാദമിയില്‍ അംഗത്വം നേടിയത്. ശശീന്‍ ചന്ദ്രന്റെ നേതൃത്വത്തില്‍ നവാസ് പള്ളിക്കാല്‍, കമ്മു എന്നിവരാണ് ആദ്യഘട്ട പരിശീലനത്തിന് നേതൃത്വം നല്‍കുക.