എം.എ മുംതാസ് ടീച്ചറുടെ കവിതാ സമാഹാരം ഷാര്‍ജയില്‍ പ്രകാശനം ചെയ്തു

ഷാര്‍ജ: എം.എ. മുംതാസ് ടീച്ചറുടെ കവിതാ സമാഹാരമായ 'മിഴി' യുടെ പ്രകാശനം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ സഫാരി ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍ നിര്‍വ്വഹിച്ചു. എഴുത്തുകാരനായ സുകുമാരന്‍ പെരിയച്ചുര്‍ അധ്യക്ഷത വഹിച്ചു. ഷാര്‍ജാ ബുക്ക് ഫെയര്‍ എക്‌സ്റ്റേണല്‍ അഫയേഴ്‌സ് വിഭാഗം തലവന്‍ പി.വി. മോഹന്‍ കുമാര്‍, കെ.പി.കെ. വെങ്ങര, ഗീതാ മോഹന്‍ സംസാരിച്ചു. അനുഭവങ്ങളുടെ തീക്ഷ്ണതയില്‍ കരുത്താര്‍ജിച്ചവയും സമകാലിന സംഭവങ്ങളാല്‍ സമ്പന്നവുമായ കവിതകളാണ് ഈ കവിതാ സമാഹാരത്തിലുള്ളതെന്ന് പുസ്തക പരിചയം നടത്തിയ ബഷീര്‍ തിക്കോടി പറഞ്ഞു. […]

ഷാര്‍ജ: എം.എ. മുംതാസ് ടീച്ചറുടെ കവിതാ സമാഹാരമായ 'മിഴി' യുടെ പ്രകാശനം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ സഫാരി ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍ നിര്‍വ്വഹിച്ചു. എഴുത്തുകാരനായ സുകുമാരന്‍ പെരിയച്ചുര്‍ അധ്യക്ഷത വഹിച്ചു. ഷാര്‍ജാ ബുക്ക് ഫെയര്‍ എക്‌സ്റ്റേണല്‍ അഫയേഴ്‌സ് വിഭാഗം തലവന്‍ പി.വി. മോഹന്‍ കുമാര്‍, കെ.പി.കെ. വെങ്ങര, ഗീതാ മോഹന്‍ സംസാരിച്ചു. അനുഭവങ്ങളുടെ തീക്ഷ്ണതയില്‍ കരുത്താര്‍ജിച്ചവയും സമകാലിന സംഭവങ്ങളാല്‍ സമ്പന്നവുമായ കവിതകളാണ് ഈ കവിതാ സമാഹാരത്തിലുള്ളതെന്ന് പുസ്തക പരിചയം നടത്തിയ ബഷീര്‍ തിക്കോടി പറഞ്ഞു. കൈരളി ബുക്‌സാണ് പ്രസാധകര്‍. ഡോ. കെ. എച്ച്. സുബ്രമണ്യന്‍ (ചെയര്‍മാന്‍ ക്ഷേത്ര കലാ അക്കാദമി) യാണ് അവതാരിക എഴുതിയിരിക്കുന്നത്
എം.എ. മുംതാസ് ടീച്ചര്‍ കാസര്‍കോട് നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ചരിത്ര വിഭാഗം അധ്യാപികയും എഴുത്തുകാരിയും പ്രഭാഷകയുമാണ്. ആനുകാലികങ്ങളിലും റേഡിയോ നിലയങ്ങളിലും പ്രഭാഷണങ്ങളും കവിതകളും അവതരിപ്പിച്ച് വരുന്നു
കണ്ണൂര്‍ ജില്ലയിലെ പെരിങ്ങോം സ്വദേശിനിയാണ്. സോഷ്യലിസ്റ്റ് നേതാവ് പരേതനായ പി.മൊയ്തീന്‍ കുട്ടിയുടെയും എം.എ ഉമ്മുല്‍ കുലുസുവിന്റെയും മകളാണ്.
കഴിഞ്ഞ വര്‍ഷം പയ്യന്നൂര്‍ ഫോറസ്റ്റ് ബുക്‌സ് പ്രസിദ്ധീകരിച്ച 'ഓര്‍മ്മയുടെ തീരങ്ങളില്‍' എന്ന കവിതാ സമാഹാരം കേരളത്തില്‍ പലയിടങ്ങളിലും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

Related Articles
Next Story
Share it