ഗിരിധര്‍ രാഘവന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

കാസര്‍കോട്: ബീംബുങ്കാല്‍ എ.കെ.ജി. വായനശാലയില്‍ നടന്ന ചടങ്ങില്‍ കവിയും റിട്ട. ബാങ്ക് ഉദ്യോഗസ്ഥനുമായ ഗിരിധര്‍ രാഘവന്റെ പ്രഥമ കവിതാ സമാഹാരമായ 'നീല ഞരമ്പ്' കവിയും നോവലിസ്റ്റുമായ ചന്ദ്രപ്രകാശ് കവയത്രി രാധാ ബേഡകത്തിന് നല്‍കി പ്രകാശനം ചെയ്തു. സര്‍ഗ സാഹിതി അധ്യക്ഷന്‍ രവി ബന്തടുക്ക അധ്യക്ഷത വഹിച്ചു.വി.ആര്‍. സദാനന്ദന്‍ മാസ്റ്റര്‍, ബാലകൃഷ്ണന്‍ മാസ്റ്റര്‍, മുംതാസ് ടീച്ചര്‍, മുരളീധരന്‍ ബീംബൂങ്കാല്‍, പങ്കജാക്ഷന്‍ തോരോത്ത്, രാധാ ബേഡകം സംസാരിച്ചു.ഗിരിധര്‍ രാഘവന്‍ മറുമൊഴി നടത്തി. രഘുനാഥ് ബീംബൂങ്കാല്‍ സ്വാഗതവും എന്‍. സുകുമാരന്‍ നന്ദിയും […]

കാസര്‍കോട്: ബീംബുങ്കാല്‍ എ.കെ.ജി. വായനശാലയില്‍ നടന്ന ചടങ്ങില്‍ കവിയും റിട്ട. ബാങ്ക് ഉദ്യോഗസ്ഥനുമായ ഗിരിധര്‍ രാഘവന്റെ പ്രഥമ കവിതാ സമാഹാരമായ 'നീല ഞരമ്പ്' കവിയും നോവലിസ്റ്റുമായ ചന്ദ്രപ്രകാശ് കവയത്രി രാധാ ബേഡകത്തിന് നല്‍കി പ്രകാശനം ചെയ്തു. സര്‍ഗ സാഹിതി അധ്യക്ഷന്‍ രവി ബന്തടുക്ക അധ്യക്ഷത വഹിച്ചു.
വി.ആര്‍. സദാനന്ദന്‍ മാസ്റ്റര്‍, ബാലകൃഷ്ണന്‍ മാസ്റ്റര്‍, മുംതാസ് ടീച്ചര്‍, മുരളീധരന്‍ ബീംബൂങ്കാല്‍, പങ്കജാക്ഷന്‍ തോരോത്ത്, രാധാ ബേഡകം സംസാരിച്ചു.
ഗിരിധര്‍ രാഘവന്‍ മറുമൊഴി നടത്തി. രഘുനാഥ് ബീംബൂങ്കാല്‍ സ്വാഗതവും എന്‍. സുകുമാരന്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it