സി.പി ശുഭയുടെ കവിതാസമാഹാരം പ്രകാശനം ചെയ്തു

കാഞ്ഞങ്ങാട്: പുരുഷമേധാവിത്തത്തിന്റെ പതാകവാഹകരായി സ്ത്രീകളെ നിലനിര്‍ത്തുന്നതില്‍ നമ്മുടെ കുടുംബ വ്യവസ്ഥ എന്നും വിജയിച്ചിട്ടുണ്ടെന്ന് എഴുത്തുകാരി എസ്. ശാരദക്കുട്ടി അഭിപ്രായപ്പെട്ടു.സി.പി ശുഭയുടെ വാക്ക് വീണ് മരണപ്പെട്ടവര്‍ എന്ന കവിതകള്‍ പ്രകാശനം ചെയ്യുകയായിരുന്നു അവര്‍.പുരുഷമേധാവിത്തത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളും വിജയിച്ചിട്ടുണ്ടെന്നും അതില്‍ സി.പി.എമ്മെന്നോ മുസ്ലിം ലീഗെന്നോ മറ്റു പാര്‍ട്ടികളെന്നോ വ്യത്യാസമില്ലെന്നും അവര്‍ പറഞ്ഞു.സംവിധായകന്‍ രതീഷ് ബാലകൃഷ്ണ പൊതുവാളിന് ആദ്യ കോപ്പി നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. രാജ്‌മോഹന്‍ നീലേശ്വരം അധ്യക്ഷത വഹിച്ചു.പുസ്തകം പ്രസിദ്ധീകരിക്കുന്ന പുസ്തക വണ്ടി വിവിധ ഗ്രന്ഥാലയങ്ങള്‍ക്ക് പുസ്തകങ്ങളും ചടങ്ങില്‍ കൈമാറി. […]

കാഞ്ഞങ്ങാട്: പുരുഷമേധാവിത്തത്തിന്റെ പതാകവാഹകരായി സ്ത്രീകളെ നിലനിര്‍ത്തുന്നതില്‍ നമ്മുടെ കുടുംബ വ്യവസ്ഥ എന്നും വിജയിച്ചിട്ടുണ്ടെന്ന് എഴുത്തുകാരി എസ്. ശാരദക്കുട്ടി അഭിപ്രായപ്പെട്ടു.
സി.പി ശുഭയുടെ വാക്ക് വീണ് മരണപ്പെട്ടവര്‍ എന്ന കവിതകള്‍ പ്രകാശനം ചെയ്യുകയായിരുന്നു അവര്‍.
പുരുഷമേധാവിത്തത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളും വിജയിച്ചിട്ടുണ്ടെന്നും അതില്‍ സി.പി.എമ്മെന്നോ മുസ്ലിം ലീഗെന്നോ മറ്റു പാര്‍ട്ടികളെന്നോ വ്യത്യാസമില്ലെന്നും അവര്‍ പറഞ്ഞു.
സംവിധായകന്‍ രതീഷ് ബാലകൃഷ്ണ പൊതുവാളിന് ആദ്യ കോപ്പി നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. രാജ്‌മോഹന്‍ നീലേശ്വരം അധ്യക്ഷത വഹിച്ചു.
പുസ്തകം പ്രസിദ്ധീകരിക്കുന്ന പുസ്തക വണ്ടി വിവിധ ഗ്രന്ഥാലയങ്ങള്‍ക്ക് പുസ്തകങ്ങളും ചടങ്ങില്‍ കൈമാറി. നഗരസഭ മുന്‍ ചെയര്‍മാന്‍ കെ വേണുഗോപാലന്‍ നമ്പ്യാര്‍ ചടങ്ങ് നിര്‍വഹിച്ചു.
ദിവാകരന്‍ വിഷ്ണുമംഗലം, പി.കെ സുരേഷ്, ഇ.വി ജയകൃഷ്ണന്‍, കെ.എസ് ഹരി, ജയദേവന്‍ കരിവെള്ളൂര്‍, കെ.വി സജീവന്‍, അഹമ്മദ് ഷെരീഫ് ഗുരുക്കള്‍, എം.സുനീഷ്, കെ.ആര്‍ രജീഷ്, നബീന്‍ ഒടയംചാല്‍, സന്തോഷ് ഒടയംചാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles
Next Story
Share it