തെങ്ങ് കയറ്റ തൊഴിലാളി മതിലിന് മുകളില്‍ നിന്ന് വീണ് മരിച്ചു

കാസര്‍കോട്: തെങ്ങ് കയറ്റ തൊഴിലാളി മതിലിന് മുകളില്‍ നിന്ന് വീണ് മരിച്ചു. കാസര്‍കോട് അമെയ് കോളനിയിലെ മധു(63)ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 6 മണിയോടെ വീടിനടുത്തുള്ള മതിലിന് മുകളില്‍ നിന്ന് വീഴുകയായിരുന്നു. മധുവിനെ ഉടന്‍ തന്നെ വീട്ടുകാരും പരിസരവാസികളും കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: ബേബി. മക്കള്‍: മമത, ബവിത. മരുമകന്‍: രതീഷ്. സഹോദരങ്ങള്‍: ലക്ഷ്മി, ബാബു, സുനിത, മഞ്ജുള, അശോക, അമ്മിണി, രാഗു.

Related Articles
Next Story
Share it