കുമ്പള: ബംബ്രാണയില്‍ ഓടിട്ട വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണു. വീട്ടുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ബംബ്രാണ വയലിലെ പൊയ്യ ഖാദറിന്റെ വീട്ടിലേക്കാണ് ശക്തമായ കാറ്റില്‍ തെങ്ങ് കടപുഴകി വീണത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും വിവിധ ഭാഗങ്ങളിലാണ് മരങ്ങള്‍ വീണ് വീടുകള്‍ തകര്‍ന്നത്.