ചന്ദ്രഗിരി പാലത്തില്‍ കാര്‍ നിര്‍ത്തി നഗരത്തിലെ ഹോട്ടല്‍ വ്യാപാരി പുഴയില്‍ ചാടി; തിരച്ചില്‍ തുടരുന്നു

കാസര്‍കോട്: ചന്ദ്രഗിരി പാലത്തില്‍ കാര്‍ നിര്‍ത്തി ഹോട്ടല്‍ വ്യാപാരി പുഴയില്‍ ചാടിയതായി വിവരം.കാസര്‍കോട് പൊലീസും ഫയര്‍ഫോഴ്‌സും പുഴയില്‍ തിരച്ചില്‍ നടത്തിവരുന്നു. കാസര്‍കോട് ചന്ദ്രഗിരി ജംഗ്ഷനില്‍ വര്‍ഷങ്ങളായി ജ്യൂസ് മഹല്‍ എന്ന പേരില്‍ ജ്യൂസ് കട നടത്തുന്ന ഉളിയത്തടുക്ക റഹ്‌മത്ത് നഗര്‍ സ്വദേശി ബി.എം ഹസൈനാറി(46)നെയാണ് പുഴയില്‍ കാണാതായത്.ഇന്ന് രാവിലെ ആറ് മണിയോടെ കാറിലെത്തിയ ഹസൈനാര്‍ ചന്ദ്രഗിരി പാലത്തിന് സമീപം കാര്‍ നിര്‍ത്തി, പാലത്തില്‍ ചെരുപ്പ് അഴിച്ച് വെച്ച് പുഴയില്‍ ചാടുകയായിരുന്നുവെന്നാണ് പരിസരത്തുണ്ടായിരുന്നവര്‍ പറയുന്നത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് കാസര്‍കോട് […]

കാസര്‍കോട്: ചന്ദ്രഗിരി പാലത്തില്‍ കാര്‍ നിര്‍ത്തി ഹോട്ടല്‍ വ്യാപാരി പുഴയില്‍ ചാടിയതായി വിവരം.
കാസര്‍കോട് പൊലീസും ഫയര്‍ഫോഴ്‌സും പുഴയില്‍ തിരച്ചില്‍ നടത്തിവരുന്നു. കാസര്‍കോട് ചന്ദ്രഗിരി ജംഗ്ഷനില്‍ വര്‍ഷങ്ങളായി ജ്യൂസ് മഹല്‍ എന്ന പേരില്‍ ജ്യൂസ് കട നടത്തുന്ന ഉളിയത്തടുക്ക റഹ്‌മത്ത് നഗര്‍ സ്വദേശി ബി.എം ഹസൈനാറി(46)നെയാണ് പുഴയില്‍ കാണാതായത്.
ഇന്ന് രാവിലെ ആറ് മണിയോടെ കാറിലെത്തിയ ഹസൈനാര്‍ ചന്ദ്രഗിരി പാലത്തിന് സമീപം കാര്‍ നിര്‍ത്തി, പാലത്തില്‍ ചെരുപ്പ് അഴിച്ച് വെച്ച് പുഴയില്‍ ചാടുകയായിരുന്നുവെന്നാണ് പരിസരത്തുണ്ടായിരുന്നവര്‍ പറയുന്നത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് കാസര്‍കോട് ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തുകയും ഉടന്‍ തന്നെ പുഴയില്‍ ഇറങ്ങി തിരച്ചില്‍ ആരംഭിക്കുകയുമായിരുന്നു. പുഴയില്‍ ചാടിയതിന് പിന്നിലെ കാരണം വ്യക്തമല്ല.

Related Articles
Next Story
Share it