മൊഗ്രാല്‍ സ്‌കൂളില്‍ കുട്ടികളുടെ പാര്‍ക്ക് ഉദ്ഘാടനം ചെയ്തു

മൊഗ്രാല്‍: മൊഗ്രാല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ എല്‍.പി വിഭാഗത്തിലുള്ള വിദ്യാര്‍ഥികള്‍ക്ക് വേണ്ടി കാസര്‍കോട് റോട്ടറി ക്ലബ്ബ് നിര്‍മിച്ച ചില്‍ഡ്രന്‍സ് പാര്‍ക്ക് കുട്ടികള്‍ക്ക് തുറന്നു കൊടുത്തു. സ്ലൈഡ്, ഊഞ്ഞാലുകള്‍, സീസോ മുതലായവ അടങ്ങിയ പാര്‍ക്കിന്റെ ഉദ്ഘാടനം ക്ലബ് പ്രസിഡണ്ട് മൊഗ്രാല്‍ അബ്ദുല്‍ ഹമീദ് നിര്‍വഹിച്ചു. സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് സിദ്ദീഖ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജിങ് കമ്മിറ്റി ചെയര്‍മാന്‍ ഹാദി തങ്ങള്‍, കാസര്‍കോട് റോട്ടറി ക്ലബ് വൈസ് പ്രസിഡന്റ് ശ്രീകേഷ്, റിട്ട ഹെഡ് മാസ്റ്റര്‍ […]

മൊഗ്രാല്‍: മൊഗ്രാല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ എല്‍.പി വിഭാഗത്തിലുള്ള വിദ്യാര്‍ഥികള്‍ക്ക് വേണ്ടി കാസര്‍കോട് റോട്ടറി ക്ലബ്ബ് നിര്‍മിച്ച ചില്‍ഡ്രന്‍സ് പാര്‍ക്ക് കുട്ടികള്‍ക്ക് തുറന്നു കൊടുത്തു. സ്ലൈഡ്, ഊഞ്ഞാലുകള്‍, സീസോ മുതലായവ അടങ്ങിയ പാര്‍ക്കിന്റെ ഉദ്ഘാടനം ക്ലബ് പ്രസിഡണ്ട് മൊഗ്രാല്‍ അബ്ദുല്‍ ഹമീദ് നിര്‍വഹിച്ചു. സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് സിദ്ദീഖ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജിങ് കമ്മിറ്റി ചെയര്‍മാന്‍ ഹാദി തങ്ങള്‍, കാസര്‍കോട് റോട്ടറി ക്ലബ് വൈസ് പ്രസിഡന്റ് ശ്രീകേഷ്, റിട്ട ഹെഡ് മാസ്റ്റര്‍ എം. മാഹിന്‍, റിട്ട പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ നിസാര്‍ പെറുവാഡ് പി.ടി.എ വൈസ് പ്രസിഡന്റ് അബ്ദുള്ളകുഞ്ഞി, എസ്.എം.സി വൈസ് ചെയര്‍മാന്‍ ജാഫര്‍ ടി.കെ, മുരളീധരന്‍ കാമത്ത്, ജയപ്രകാശ്, കെ.സി സലീം എന്നിവര്‍ സംസാരിച്ചു. സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി വി. മോഹനന്‍ മാസ്റ്റര്‍ സ്വാഗതവും എസ്.ആര്‍.ജി കണ്‍വീനവര്‍ ശിഹാബ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it