ഉദുമ സ്വദേശിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

ഉദുമ: ബ്യൂട്ടീഷ്യയായിരുന്ന ഉദുമ സ്വദേശിനിയെ കാഞ്ഞങ്ങാട്ടെ ലോഡ്ജ് മുറിയില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ബോവിക്കാനത്തെ സതീഷ് ഭാസ്‌ക്കറി(38)നെതിരെയാണ് പൊലീസ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് (ഒന്ന്) കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ബ്യൂട്ടീഷ്യയായിരുന്ന ഉദുമ മുക്കുന്നോത്തെ ദേവിക (34) യെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് സതീഷ്ഭാസ്‌ക്കര്‍. മെയ് 16ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ കാഞ്ഞങ്ങാട് പുതിയ കോട്ടയിലെ ലോഡ്ജ് മുറിയിലാണ് ദേവിക കൊലചെയ്യപ്പെട്ടത്. കാഞ്ഞങ്ങാട് നഗരത്തില്‍ സെക്യൂരിറ്റി സ്ഥാപനം നടത്തിപ്പുകാരനായ […]

ഉദുമ: ബ്യൂട്ടീഷ്യയായിരുന്ന ഉദുമ സ്വദേശിനിയെ കാഞ്ഞങ്ങാട്ടെ ലോഡ്ജ് മുറിയില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ബോവിക്കാനത്തെ സതീഷ് ഭാസ്‌ക്കറി(38)നെതിരെയാണ് പൊലീസ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് (ഒന്ന്) കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ബ്യൂട്ടീഷ്യയായിരുന്ന ഉദുമ മുക്കുന്നോത്തെ ദേവിക (34) യെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് സതീഷ്ഭാസ്‌ക്കര്‍. മെയ് 16ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ കാഞ്ഞങ്ങാട് പുതിയ കോട്ടയിലെ ലോഡ്ജ് മുറിയിലാണ് ദേവിക കൊലചെയ്യപ്പെട്ടത്. കാഞ്ഞങ്ങാട് നഗരത്തില്‍ സെക്യൂരിറ്റി സ്ഥാപനം നടത്തിപ്പുകാരനായ സതീഷ് ദേവികയുമായി അടുപ്പത്തിലായിരുന്നു. ഇരുവരും വിവാഹിതരാണെങ്കിലും പരസ്പരബന്ധം തുടരുന്നതിനിടയിലുണ്ടായ അസ്വാരസ്യങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കാഞ്ഞങ്ങാട്ടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ദേവികയെ സതീഷ് ലോഡ്ജിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. ദേവികയുമായുള്ള ബന്ധത്തില്‍ നിന്ന് സതീഷ് പിന്മാറാന്‍ താല്‍പ്പര്യപ്പെട്ടതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലയ്ക്ക് കാരണമായത്. കൊലപാതകം, ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് സതീഷിനെതിരെ പൊലീസ് കേസെടുത്തിരുന്നത്.

Related Articles
Next Story
Share it