പാര്‍ലമെന്റില്‍ നേതാജിയുടെ ജന്മവാര്‍ഷികത്തില്‍ പ്രസംഗിച്ച് കേന്ദ്ര സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥിനി
പെരിയ: പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാള്‍. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ആശയങ്ങളും സ്വാതന്ത്ര്യസമര പോരാട്ടങ്ങളും ഉള്‍ച്ചേര്‍ന്ന മൂന്ന് മിനിട്ട് പ്രസംഗം അനുപമ സുരേഷ് അവസാനിപ്പിക്കുമ്പോള്‍ നിറഞ്ഞ കരഘോഷം. സാക്ഷിയായി സ്പീക്കര്‍ ഓം ബിര്‍ളയും മന്ത്രിമാരും മറ്റ് പാര്‍ലമെന്റ് അംഗങ്ങളും. തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഔദ്യോഗിക വസതിയില്‍ കൂടിക്കാഴ്ച. അപൂര്‍വ്വ നേട്ടത്തിലൂടെ അഭിമാനമായിരിക്കുകയാണ് കേരള കേന്ദ്ര സര്‍വ്വകലാശാല വിദ്യാര്‍ത്ഥിനി അനുപമ സുരേഷ്.ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്സ് വിഭാഗം ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയായ അനുപമ തിരുവനന്തപുരം സ്വദേശിനിയാണ്. രാജ്യത്തെ ഉന്നത […]

പെരിയ: പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാള്‍. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ആശയങ്ങളും സ്വാതന്ത്ര്യസമര പോരാട്ടങ്ങളും ഉള്‍ച്ചേര്‍ന്ന മൂന്ന് മിനിട്ട് പ്രസംഗം അനുപമ സുരേഷ് അവസാനിപ്പിക്കുമ്പോള്‍ നിറഞ്ഞ കരഘോഷം. സാക്ഷിയായി സ്പീക്കര്‍ ഓം ബിര്‍ളയും മന്ത്രിമാരും മറ്റ് പാര്‍ലമെന്റ് അംഗങ്ങളും. തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഔദ്യോഗിക വസതിയില്‍ കൂടിക്കാഴ്ച. അപൂര്‍വ്വ നേട്ടത്തിലൂടെ അഭിമാനമായിരിക്കുകയാണ് കേരള കേന്ദ്ര സര്‍വ്വകലാശാല വിദ്യാര്‍ത്ഥിനി അനുപമ സുരേഷ്.
ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്സ് വിഭാഗം ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയായ അനുപമ തിരുവനന്തപുരം സ്വദേശിനിയാണ്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് 30 വിദ്യാര്‍ത്ഥികളെയാണ് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന അനുസ്മരണ ചടങ്ങിലേക്ക് തിരഞ്ഞെടുത്തത്. വിവിധ മത്സരപരീക്ഷകളിലൂടെയായിരുന്നു തിരഞ്ഞെടുപ്പ്. ഇതില്‍ എട്ട് പേര്‍ക്കാണ് സംസാരിക്കാന്‍ അവസരം ലഭിച്ചത്. അതില്‍ ഇടംപിടിക്കാനായതിന്റെ ആവേശത്തിലും ആഹ്ലാദത്തിലുമാണ് അനുപമ. റിപ്പബ്ലിക് ദിനാഘോഷത്തിലും അനുപമ പങ്കെടുക്കും.