ജ്വല്ലറി കാവല്‍ക്കാരനെ കെട്ടിയിട്ട് സ്വര്‍ണ്ണവുംവെള്ളിയും കവര്‍ന്ന കേസ്; രണ്ട് പ്രതികളെമഞ്ചേശ്വരം പൊലീസ് കസ്റ്റഡിയില്‍ വാങ്ങി

ഹൊസങ്കടി: മൂന്ന് വര്‍ഷം മുമ്പ് ഹൊസങ്കടിയില്‍ ജ്വല്ലറി കാവല്‍ക്കാരനെ കെട്ടിയിട്ട് ലക്ഷക്കണക്കിന് രൂപയുടെ സ്വര്‍ണ്ണാഭരണങ്ങളും വെള്ളിയും പണവും കവര്‍ന്ന കേസിലെ രണ്ട് പ്രതികളെ മഞ്ചേശ്വരം പൊലീസ് കര്‍ണാടക കോടതിയില്‍ നിന്ന് കസ്റ്റഡിയില്‍ വാങ്ങി. മംഗളൂരു പറങ്കിപേട്ട സ്വദേശികളായ ഇബ്രാഹിം (53), റൗഫ് (47) എന്നിവരെയാണ് ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി കസ്റ്റഡിയില്‍ വാങ്ങിയത്. മൂന്ന് വര്‍ഷം മുമ്പ് രണ്ടു കാറുകളിലായി എത്തിയ പ്രതികള്‍ ഹൊസങ്കടിയിലെ രാജധാനി ജ്വല്ലറി കാവല്‍ക്കാരനെ തൂണില്‍ കെട്ടിയിട്ട ശേഷം ജ്വല്ലറിയുടെ ഷട്ടര്‍ തകര്‍ത്ത് അകത്ത് […]

ഹൊസങ്കടി: മൂന്ന് വര്‍ഷം മുമ്പ് ഹൊസങ്കടിയില്‍ ജ്വല്ലറി കാവല്‍ക്കാരനെ കെട്ടിയിട്ട് ലക്ഷക്കണക്കിന് രൂപയുടെ സ്വര്‍ണ്ണാഭരണങ്ങളും വെള്ളിയും പണവും കവര്‍ന്ന കേസിലെ രണ്ട് പ്രതികളെ മഞ്ചേശ്വരം പൊലീസ് കര്‍ണാടക കോടതിയില്‍ നിന്ന് കസ്റ്റഡിയില്‍ വാങ്ങി. മംഗളൂരു പറങ്കിപേട്ട സ്വദേശികളായ ഇബ്രാഹിം (53), റൗഫ് (47) എന്നിവരെയാണ് ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി കസ്റ്റഡിയില്‍ വാങ്ങിയത്. മൂന്ന് വര്‍ഷം മുമ്പ് രണ്ടു കാറുകളിലായി എത്തിയ പ്രതികള്‍ ഹൊസങ്കടിയിലെ രാജധാനി ജ്വല്ലറി കാവല്‍ക്കാരനെ തൂണില്‍ കെട്ടിയിട്ട ശേഷം ജ്വല്ലറിയുടെ ഷട്ടര്‍ തകര്‍ത്ത് അകത്ത് കയറുകയും ലോക്കര്‍ തകര്‍ത്ത് ലക്ഷക്കണക്കിന് രൂപയുടെ സ്വര്‍ണ്ണാഭരണങ്ങളും വെള്ളിയും പണവും കൊള്ളയടിക്കുകയും ചെയ്തെന്നാണ് കേസ്. കവര്‍ച്ചക്ക് വേണ്ടി പ്രതികള്‍ അന്ന് ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് ഒരു കാര്‍ കവര്‍ന്നിരുന്നു. ഈ കേസില്‍ അഞ്ച് പ്രതികളെ മഞ്ചേശ്വരം പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഉള്ളാള്‍ പൊലീസും മഞ്ചേശ്വരം പൊലീസും പ്രതികള്‍ക്ക് വേണ്ടി രണ്ട് വര്‍ഷത്തോളമായി അന്വേഷണം നടത്തി വരികയായിരുന്നു. ഒരാഴ്ച മുമ്പാണ് ഉള്ളാള്‍ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Related Articles
Next Story
Share it