12കാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസ്; 68കാരന് 36 വര്‍ഷം കഠിന തടവും ലക്ഷം രൂപ പിഴയും

കാഞ്ഞങ്ങാട്: 12 വയസുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് 36 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.വോളിബോള്‍ കോച്ച് കണ്ണൂര്‍ പരിയാരത്തെ പി.വി ബാലനെ (68)യാണ് ഹൊസ്ദുര്‍ഗ് ഫസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് സി.സുരേഷ് കുമാര്‍ ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ 11 മാസം കൂടി തടവനുഭവിക്കണം. 377 വകുപ്പ് പ്രകാരം 10 വര്‍ഷം കഠിന തടവും മുപ്പതിനായിരം രൂപ പിഴയും പിഴ അടച്ചില്ലെങ്കില്‍ 3 മാസം അധിക തടവും […]

കാഞ്ഞങ്ങാട്: 12 വയസുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് 36 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
വോളിബോള്‍ കോച്ച് കണ്ണൂര്‍ പരിയാരത്തെ പി.വി ബാലനെ (68)യാണ് ഹൊസ്ദുര്‍ഗ് ഫസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് സി.സുരേഷ് കുമാര്‍ ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ 11 മാസം കൂടി തടവനുഭവിക്കണം. 377 വകുപ്പ് പ്രകാരം 10 വര്‍ഷം കഠിന തടവും മുപ്പതിനായിരം രൂപ പിഴയും പിഴ അടച്ചില്ലെങ്കില്‍ 3 മാസം അധിക തടവും അനുഭവിക്കണം. പോക്‌സോ ആക്ട് പ്രകാരം 20 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയുമടക്കണം. പിഴയടച്ചില്ലെങ്കില്‍ ആറ് മാസം അധിക തടവനുഭവിക്കണം. മറ്റൊരു പോക്‌സോ ആക്ടില്‍ അറ് വര്‍ഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയുമുണ്ട്. പിഴയടച്ചില്ലെങ്കില്‍ രണ്ട് മാസം അധിക തടവും വിധിച്ചു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. 2018 ഡിസംബറിലാണ് സംഭവം. ചിറ്റാരിക്കലില്‍ നടന്ന സംസ്ഥാന യൂത്ത് വോളിബോള്‍ മത്സരം കാണിക്കാനായി മൂന്ന് കുട്ടികളോടൊപ്പം കൊണ്ടുവന്ന 12കാരനെ ചെറുപുഴയിലെ ഹോട്ടല്‍ മുറിയില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. ചിറ്റാരിക്കല്‍ പൊലീസാണ് കേസെടുത്തത്.

Related Articles
Next Story
Share it