അഞ്ചുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; 59കാരന് 8 വര്‍ഷം കഠിന തടവ്
കാഞ്ഞങ്ങാട്: അഞ്ചുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് എട്ട് വര്‍ഷം കഠിന തടവും 35,000 രൂപ പിഴ ശിക്ഷയും വിധിച്ചു. പനത്തടി ചാമുണ്ടിക്കുന്ന് എരോല്‍ ഹൗസിലെ കെ.എന്‍ ബാബു(59)വിനെയാണ് ഹൊസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോര്‍ട്ട് ജഡ്ജി സി. സുരേഷ് കുമാറാണ് ശിക്ഷിച്ചത്. 2019ല്‍ ബാബു വീട്ടില്‍ വെച്ചാണ് പെണ്‍കുട്ടിയെ ലൈംഗികാക്രമണത്തിനിരയാക്കിയത്. 354 (എ) (1) (എ) പ്രകാരം മൂന്ന് വര്‍ഷം കഠിന തടവും 10,000 രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ ഒരു മാസം സാധാരണ […]

കാഞ്ഞങ്ങാട്: അഞ്ചുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് എട്ട് വര്‍ഷം കഠിന തടവും 35,000 രൂപ പിഴ ശിക്ഷയും വിധിച്ചു. പനത്തടി ചാമുണ്ടിക്കുന്ന് എരോല്‍ ഹൗസിലെ കെ.എന്‍ ബാബു(59)വിനെയാണ് ഹൊസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോര്‍ട്ട് ജഡ്ജി സി. സുരേഷ് കുമാറാണ് ശിക്ഷിച്ചത്. 2019ല്‍ ബാബു വീട്ടില്‍ വെച്ചാണ് പെണ്‍കുട്ടിയെ ലൈംഗികാക്രമണത്തിനിരയാക്കിയത്. 354 (എ) (1) (എ) പ്രകാരം മൂന്ന് വര്‍ഷം കഠിന തടവും 10,000 രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ ഒരു മാസം സാധാരണ തടവനുഭവിക്കണം. പോക്‌സോ ആക്ട് പ്രകാരം അഞ്ച് വര്‍ഷം കഠിന തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസം സാധാരണ തടവും അനുഭവിക്കണം. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. രാജപുരം ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത് രവീന്ദ്രന്‍, സബ് ഇന്‍സ്പെക്ടര്‍ കെ. രാജീവന്‍ എന്നിവരാണ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. ബിന്ദു ഹാജരായി.