പഴകിയ ഭക്ഷണം വിളമ്പിയത് ചോദ്യം ചെയ്ത യുവാവിനെ മര്‍ദ്ദിച്ചതിന് കേസ്
ഉദുമ: പഴകിയ ഭക്ഷണം വിളമ്പിയത് ചോദ്യം ചെയ്ത യുവാവിനെ ഹോട്ടല്‍ ജീവനക്കാരടക്കമുള്ളവര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. കരുവാക്കോട് നിര്‍മല്‍ ഭവനിലെ ജിഷ്ണു (21)വിന്റെ പരാതിയിലാണ് പാലക്കുന്ന് ക്വാളിറ്റി ഹോട്ടലിലെ ജീവനക്കാര്‍ ഉള്‍പ്പടെ അഞ്ച് പേര്‍ക്കെതിരെ ബേക്കല്‍ പോലീസ് കേസെടുത്തത്. റാഷിദ്, സെയ്ദ്, അഹദ്, മുസ്തഫ, കണ്ടാലറിയാവുന്ന ഹോട്ടല്‍ ജീവനക്കാരന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.വ്യാഴാഴ്ച രാത്രി 10 മണിക്ക് ജിഷ്ണുവും സുഹൃത്തുക്കളും ഭക്ഷണം കഴിക്കാനെത്തിയപ്പോള്‍ നല്‍കിയ ഭക്ഷണത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. ജിഷ്ണു ജില്ലാസ്പത്രിയില്‍ ചികിത്സ തേടി. സംഭവത്തെ […]

ഉദുമ: പഴകിയ ഭക്ഷണം വിളമ്പിയത് ചോദ്യം ചെയ്ത യുവാവിനെ ഹോട്ടല്‍ ജീവനക്കാരടക്കമുള്ളവര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി.
കരുവാക്കോട് നിര്‍മല്‍ ഭവനിലെ ജിഷ്ണു (21)വിന്റെ പരാതിയിലാണ് പാലക്കുന്ന് ക്വാളിറ്റി ഹോട്ടലിലെ ജീവനക്കാര്‍ ഉള്‍പ്പടെ അഞ്ച് പേര്‍ക്കെതിരെ ബേക്കല്‍ പോലീസ് കേസെടുത്തത്. റാഷിദ്, സെയ്ദ്, അഹദ്, മുസ്തഫ, കണ്ടാലറിയാവുന്ന ഹോട്ടല്‍ ജീവനക്കാരന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.വ്യാഴാഴ്ച രാത്രി 10 മണിക്ക് ജിഷ്ണുവും സുഹൃത്തുക്കളും ഭക്ഷണം കഴിക്കാനെത്തിയപ്പോള്‍ നല്‍കിയ ഭക്ഷണത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. ജിഷ്ണു ജില്ലാസ്പത്രിയില്‍ ചികിത്സ തേടി. സംഭവത്തെ തുടര്‍ന്ന് ഇന്നലെ ഉദുമ പഞ്ചായത്തിലെ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ ഹോട്ടലില്‍ പരിശോധന നടത്തി. പഴകിയ ഭക്ഷണം വിളമ്പിയത് ചോദ്യം ചെയ്ത യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഡി. വൈ.എഫ്.ഐ. ഉദുമ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.