കോണ്‍ഗ്രസ് ഗ്രൂപ്പ് യോഗം റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ അക്രമിച്ച സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

കോഴിക്കോട്: റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ അക്രമിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ 20 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് കസബ പോലീസ് കേസെടുത്തത്. കോഴിക്കോട്ട് എ ഗ്രൂപ്പ് യോഗം നടക്കുന്നതറിഞ്ഞ് റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയാണ് അക്രമമുണ്ടായത്. മുന്‍ ഡിസിസി പ്രസിഡന്റ് യു രാജീവന്‍ ഉള്‍പ്പെടെ 20 പേരാണ് പ്രതികള്‍. കല്ലായ് റോഡിലെ വു ഡീസ് ഹോട്ടലിലായിരുന്നു യോഗം. ഇവിടെ എത്തിയ മാതൃഭൂമി ഫോട്ടോഗ്രാഫര്‍ സാജന്‍ വി നമ്പ്യാര്‍, കൈരളി ന്യൂസ് റിപ്പോര്‍ട്ടര്‍ മേഘാ […]

കോഴിക്കോട്: റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ അക്രമിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ 20 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് കസബ പോലീസ് കേസെടുത്തത്. കോഴിക്കോട്ട് എ ഗ്രൂപ്പ് യോഗം നടക്കുന്നതറിഞ്ഞ് റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയാണ് അക്രമമുണ്ടായത്.

മുന്‍ ഡിസിസി പ്രസിഡന്റ് യു രാജീവന്‍ ഉള്‍പ്പെടെ 20 പേരാണ് പ്രതികള്‍. കല്ലായ് റോഡിലെ വു ഡീസ് ഹോട്ടലിലായിരുന്നു യോഗം. ഇവിടെ എത്തിയ മാതൃഭൂമി ഫോട്ടോഗ്രാഫര്‍ സാജന്‍ വി നമ്പ്യാര്‍, കൈരളി ന്യൂസ് റിപ്പോര്‍ട്ടര്‍ മേഘാ മാധവന്‍ എന്നിവര്‍ക്ക് നേരെയാണ് കയ്യേറ്റ ശ്രമം ഉണ്ടായത്.

പരിക്കേറ്റ സാജന്‍ വി നമ്പ്യാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ സി ആര്‍ രാജേഷിനേയും കൈരളി ടിവിയിലെ മേഘയേയും പ്രവര്‍ത്തകര്‍ തടഞ്ഞുവെക്കുകയായിരുന്നു. മുന്‍ ഡി സി സി പ്രസിഡന്റ് യു. രാജീവന്‍ മാസ്റ്ററുടെ നേതൃത്വത്തിലാണ് കോഴിക്കോട് യോഗം നടന്നത്. ജില്ലയിലെ പ്രമുഖ എ ഗ്രൂപ്പ് നേതാവ് കെ.സി. അബുവിനെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നില്ല. ടി. സിദ്ദിഖ് അനുയായികളാണ് യോഗത്തില്‍ പങ്കെടുത്തതെന്നാണ് സൂചന.

Related Articles
Next Story
Share it