കാറും ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ കേസെടുത്തു; വിദ്യാര്‍ഥിനിക്ക് ഗുരുതര പരിക്ക്
പെരിയ: ദേശീയപാതയില്‍ പെരിയയില്‍ കാറും സ്വകാര്യബസും കൂട്ടിയിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പെരിയ നിടുവോട്ടുപാറയിലെ വൈശാഖ് (26) ആണ് അപകടത്തില്‍ മരിച്ചത്.കാറിലുണ്ടായിരുന്ന കാസര്‍കോട് ഗവ. കോളേജിലെ മൂന്നാംവര്‍ഷ ബി.എസ്.സി വിദ്യാര്‍ഥിനി പുല്ലൂര്‍ തടത്തിലെ ആരതിയെ(22) ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് യാത്രക്കാരായ പത്തോളം പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇന്നലെ വൈകിട്ട് 5.45 മണിയോടെ പെരിയ പെരിയോക്കിയിലാണ് അപകടം.വൈശാഖ് ഓടിച്ച കാറും കാഞ്ഞങ്ങാട് -മൂന്നാം കടവ് റൂട്ടിലോടുന്ന സ്വകാര്യബസുമാണ് കൂട്ടിയിടിച്ചത്. […]

പെരിയ: ദേശീയപാതയില്‍ പെരിയയില്‍ കാറും സ്വകാര്യബസും കൂട്ടിയിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പെരിയ നിടുവോട്ടുപാറയിലെ വൈശാഖ് (26) ആണ് അപകടത്തില്‍ മരിച്ചത്.
കാറിലുണ്ടായിരുന്ന കാസര്‍കോട് ഗവ. കോളേജിലെ മൂന്നാംവര്‍ഷ ബി.എസ്.സി വിദ്യാര്‍ഥിനി പുല്ലൂര്‍ തടത്തിലെ ആരതിയെ(22) ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് യാത്രക്കാരായ പത്തോളം പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇന്നലെ വൈകിട്ട് 5.45 മണിയോടെ പെരിയ പെരിയോക്കിയിലാണ് അപകടം.വൈശാഖ് ഓടിച്ച കാറും കാഞ്ഞങ്ങാട് -മൂന്നാം കടവ് റൂട്ടിലോടുന്ന സ്വകാര്യബസുമാണ് കൂട്ടിയിടിച്ചത്. ബസ് യാത്രക്കാരായ പുളിക്കാലിലെ കെ.പി കുഞ്ഞിക്കണ്ണന്‍ (65),മുത്തനടുക്കത്തെ ഐശ്വര്യ (19),പെരിയയിലെ വിജിന (25), തണ്ണോട്ടെ ശ്രീവിദ്യ(37), തുമ്പക്കുന്നിലെ മാധവി (60),ജിതിന്‍ (21) എന്നിവര്‍ പരിക്കുകളോടെ ജില്ലാ ആസ്പത്രിയില്‍ ചികില്‍സയിലാണ്. പരിക്കേറ്റ മറ്റ് യാത്രക്കാരും ആസ്പത്രിയില്‍ ചികില്‍സ തേടി. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നിരുന്നു. വൈശാഖ് തല്‍ക്ഷണം തന്നെ മരണപ്പെട്ടിരുന്നു. തകര്‍ന്ന കാറില്‍ കുടുങ്ങിയ വിദ്യാര്‍ഥിനിയെ 20 മിനിറ്റ് നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുക്കാന്‍ സാധിച്ചത്. ആരതിയുടെ ഇരുകാലുകള്‍ക്കും ഒരു കൈക്കും ഗുരുതരമായ ക്ഷതം സംഭവിച്ചു. വൈശാഖ് പെരിയയില്‍ ഇന്റര്‍ ലോക്ക് സ്ഥാപനം നടത്തി വരികയായിരുന്നു. പരേതരായ സദാനന്ദന്‍-അമ്മിണി ദമ്പതികളുടെ മകനാണ്.
സഹോദരങ്ങള്‍: മധു, ശാലിനി, സുധീഷ്, അശ്വതി, കാര്‍ത്തിക്. കാറിന്റെ നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണമായതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു.