പ്രായപൂര്‍ത്തിയാകാത്ത പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ വിവാഹം നടത്തിയതിന് വരന്‍, രക്ഷിതാക്കള്‍, മഹല്ല് ഖാസി തുടങ്ങിയവര്‍ക്കെതിരെ കേസെടുത്തു

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ വിവാഹം നടത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. മലപ്പുറം കരുവാരക്കുണ്ടിലാണ് സംഭവം. പ്ലസ്ടുവിന് പഠിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നിക്കാഹ് നടത്തിയതിനാണ് ബാലവിവാഹ നിരോധന നിയമത്തിലെ 9, 10 വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. ഈ മാസം ഒമ്പതിന് ആയിരുന്നു വിവാഹം. രക്ഷിതാക്കള്‍, വരന്‍, മഹല്ല് ഖാസി, ചടങ്ങില്‍ പങ്കെടുത്തവര്‍ എന്നിവര്‍ക്കെതിരെയാണ് കരുവാരക്കുണ്ട് പോലീസ് കേസെടുത്തിരിക്കുന്നത്. അഞ്ചുവര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ബാലവിവാഹം. ഇത്തരം വിവാഹങ്ങളെ കുറിച്ച് പൊതുജനങ്ങള്‍ […]

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ വിവാഹം നടത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. മലപ്പുറം കരുവാരക്കുണ്ടിലാണ് സംഭവം. പ്ലസ്ടുവിന് പഠിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നിക്കാഹ് നടത്തിയതിനാണ് ബാലവിവാഹ നിരോധന നിയമത്തിലെ 9, 10 വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. ഈ മാസം ഒമ്പതിന് ആയിരുന്നു വിവാഹം. രക്ഷിതാക്കള്‍, വരന്‍, മഹല്ല് ഖാസി, ചടങ്ങില്‍ പങ്കെടുത്തവര്‍ എന്നിവര്‍ക്കെതിരെയാണ് കരുവാരക്കുണ്ട് പോലീസ് കേസെടുത്തിരിക്കുന്നത്.

അഞ്ചുവര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ബാലവിവാഹം. ഇത്തരം വിവാഹങ്ങളെ കുറിച്ച് പൊതുജനങ്ങള്‍ വിവരം നല്‍കിയാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും കരുവാരക്കുണ്ട് സി.ഐ മനോജ് പറയറ്റ അറിയിച്ചു.

Related Articles
Next Story
Share it