മത്സ്യബന്ധന തോണി കടത്തിക്കൊണ്ടുപോയി തകര്‍ത്തതിന് മൂന്ന് പേര്‍ക്കെതിരെ കേസ്

കുമ്പള: മത്സ്യബന്ധന തോണി കടത്തിക്കൊണ്ടുപോയി തകര്‍ത്തതിന് മൂന്ന് പേര്‍ക്കെതിരെ കുമ്പള ഷിറിയ തീരദേശ പൊലീസ് കേസെടുത്തു. മൊയ്തു, റഫീഖ്, സിദ്ദിഖ് എന്നിവര്‍ക്കെതിരെയാണ് കേസ്. ഷിറിയ ബത്തേരിയിലെ മുഹമ്മദ് ഹനീഫ് സാദിഖിന്റെ ഉടമസ്ഥതയിലുള്ള തോണിയാണ് തകര്‍ത്തത്. ഷിറിയ കടല്‍തീരത്ത് സൂക്ഷിച്ച തോണിയും വലയും എട്ടിനാണ് കാണാതായത്. ഷിറിയ തീരദേശ പൊലീസ് നടത്തിയ അന്വേഷണത്തിനിടെ 10ന് ഷിറിയ അഴിമുഖത്ത് തോണി തകര്‍ത്തനിലയില്‍ കണ്ടെത്തുകയായിരുന്നു. വല കണ്ടെത്താനായില്ല. 20,000 രൂപയുടെ നഷ്ടം സംഭവിച്ചതായി പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഷിറിയ പൊലീസ് കേസെടുക്കാത്തതിനെ തുടര്‍ന്ന് […]

കുമ്പള: മത്സ്യബന്ധന തോണി കടത്തിക്കൊണ്ടുപോയി തകര്‍ത്തതിന് മൂന്ന് പേര്‍ക്കെതിരെ കുമ്പള ഷിറിയ തീരദേശ പൊലീസ് കേസെടുത്തു. മൊയ്തു, റഫീഖ്, സിദ്ദിഖ് എന്നിവര്‍ക്കെതിരെയാണ് കേസ്. ഷിറിയ ബത്തേരിയിലെ മുഹമ്മദ് ഹനീഫ് സാദിഖിന്റെ ഉടമസ്ഥതയിലുള്ള തോണിയാണ് തകര്‍ത്തത്. ഷിറിയ കടല്‍തീരത്ത് സൂക്ഷിച്ച തോണിയും വലയും എട്ടിനാണ് കാണാതായത്. ഷിറിയ തീരദേശ പൊലീസ് നടത്തിയ അന്വേഷണത്തിനിടെ 10ന് ഷിറിയ അഴിമുഖത്ത് തോണി തകര്‍ത്തനിലയില്‍ കണ്ടെത്തുകയായിരുന്നു. വല കണ്ടെത്താനായില്ല. 20,000 രൂപയുടെ നഷ്ടം സംഭവിച്ചതായി പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഷിറിയ പൊലീസ് കേസെടുക്കാത്തതിനെ തുടര്‍ന്ന് സാദിഖ് കാസര്‍കോട് ഡി.വൈ.എസ്.പി. സദാനന്ദന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

Related Articles
Next Story
Share it