യുവതി വിഷം അകത്തുചെന്ന് മരിച്ച സംഭവത്തില്‍ ദുരൂഹത; പഞ്ചായത്തംഗമായ ഭര്‍ത്താവിനും അമ്മക്കുമെതിരെ കേസ്

കുറ്റിക്കോല്‍: യുവതി വിഷം അകത്തുചെന്ന് മരിച്ച സംഭവത്തില്‍ ദുരൂഹത. സംഭവവുമായി ബന്ധപ്പെട്ട് പഞ്ചായത്തംഗമായ ഭര്‍ത്താവിനും അമ്മക്കുമെതിരെ ബേഡകം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കരിവേടകത്തെ ജിനോ (36)യാണ് ഇന്നലെ രാവിലെ കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. കുറ്റിക്കോല്‍ പഞ്ചായത്തംഗവും കോണ്‍ഗ്രസ് കുറ്റിക്കോല്‍ മണ്ഡലം പ്രസിഡണ്ടുമായ ജോസ് പാറേത്തട്ടിലിന്റെ ഭാര്യയാണ് ജിനോ. വിഷം അകത്തുചെന്നതിനെ തുടര്‍ന്ന് നാലുദിവസം മുമ്പാണ് ജിനോയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ കോവിഡും സ്ഥിരീകരിച്ചിരുന്നു. അതിനിടെയാണ് മരണവുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്നതോടെ പൊലീസ് അന്വേഷണം […]

കുറ്റിക്കോല്‍: യുവതി വിഷം അകത്തുചെന്ന് മരിച്ച സംഭവത്തില്‍ ദുരൂഹത. സംഭവവുമായി ബന്ധപ്പെട്ട് പഞ്ചായത്തംഗമായ ഭര്‍ത്താവിനും അമ്മക്കുമെതിരെ ബേഡകം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കരിവേടകത്തെ ജിനോ (36)യാണ് ഇന്നലെ രാവിലെ കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. കുറ്റിക്കോല്‍ പഞ്ചായത്തംഗവും കോണ്‍ഗ്രസ് കുറ്റിക്കോല്‍ മണ്ഡലം പ്രസിഡണ്ടുമായ ജോസ് പാറേത്തട്ടിലിന്റെ ഭാര്യയാണ് ജിനോ. വിഷം അകത്തുചെന്നതിനെ തുടര്‍ന്ന് നാലുദിവസം മുമ്പാണ് ജിനോയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ കോവിഡും സ്ഥിരീകരിച്ചിരുന്നു.
അതിനിടെയാണ് മരണവുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്നതോടെ പൊലീസ് അന്വേഷണം തുടങ്ങിയത്.
ജോസിനും അമ്മക്കുമെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 498 എ, 306 (മാനസികവും ശാരീരികവുമായ പീഡനം, ആത്മഹത്യാ പ്രേരണ) ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
ജിനോയുടെ മരണം മാനസിക പീഡനം മൂലമാണെന്ന സഹോദരന്റെ പരാതിയെ തുടര്‍ന്നാണ് കേസ്.
മാലക്കല്ലില്‍ കുടുംബൂരിലെ ജോസിന്റെയും മേരിയുടെയും മകളാണ് ജിനോ. ജെസ്റ്റിന്‍, ജെസ്പിന്‍, ജോആന്‍, ജെന്‍സണ്‍ എന്നിവര്‍ മക്കളാണ്. മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് സി.പി.എമ്മും മഹിളാ അസോസിയേഷനും രംഗത്തെത്തിയിട്ടുണ്ട്. ജിനോയുടെ മരണത്തില്‍ നാട്ടുകാര്‍ക്ക് സംശയമുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും സി.പി.എം. ബേഡകം ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.

Related Articles
Next Story
Share it