കാഞ്ഞങ്ങാട്ട് പന്ത്രണ്ടുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ അതിഥി തൊഴിലാളിക്കെതിരെ കേസ്; പന്ത്രണ്ടുകാരിയുടെ ബന്ധുവിനെതിരെ പീഡന പരാതിയുമായി അതിഥി തൊഴിലാളികുടുംബത്തിലെ യുവതിയും പൊലീസില്‍

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് പന്ത്രണ്ടുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ അതിഥിതൊഴിലാളിക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. തൊട്ടുപിന്നാലെ പന്ത്രണ്ടുകാരിയുടെ ബന്ധുവിനെതിരെ പീഡന പരാതിയുമായി അതിഥിതൊഴിലാളികുടുംബത്തിലെ യുവതിയും പൊലീസില്‍ പരാതി നല്‍കി. കാഞ്ഞങ്ങാടിന് സമീപം വാടകവീട്ടില്‍ താമസിക്കുന്ന മലയാളികുടുംബത്തിലെ പന്ത്രണ്ടുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതിന് തൊട്ടടുത്ത മറ്റൊരു വാടകവീട്ടില്‍ താമസിക്കുന്ന അതിഥിതൊഴിലാളിക്കെതിരെയാണ് പോക്‌സോ നിയമപ്രകാരം കേസെടുത്തത്. അതിഥി തൊഴിലാളികുടുംബത്തിലെ യുവതിയുടെ പരാതിയില്‍ പന്ത്രണ്ടുകാരിയുടെ ബന്ധുവിനെതിരെയും പൊലീസ് കേസെടുത്തു. രണ്ടുപരാതികളിലും വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it