നടിയെ ആക്രമിച്ച സംഭവത്തിലെ മാപ്പുസാക്ഷിയായ ബേക്കല്‍ സ്വദേശിയെ ഭീഷണിപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രദീപ് കോട്ടാത്തലക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതിനും കേസ്; സംഭവം കൊട്ടാരക്കരയില്‍

പത്തനാപുരം: നടിയെ അക്രമിച്ച സംഭവത്തിലെ മാപ്പുസാക്ഷിയായ ബേക്കല്‍ സ്വദേശിയെ ഭീഷണിപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി പ്രദീപ് കോട്ടാത്തലക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതിനും കേസ്. കൊട്ടാരക്കരയില്‍ കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എക്കെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രദീപ് കോട്ടാത്തലയുടെ നേതൃത്വത്തിലുള്ള സംഘം മര്‍ദ്ദിച്ചുവെന്നാണ് കേസ്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. കൊട്ടാരക്കര ക്ഷീരോല്‍പ്പാദക സഹകരണസംഘം കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയ ഗണേഷ്‌കുമാറിനതിരെ കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനെയും വാര്‍ഡ് അംഗത്തെയും കെട്ടിടോല്‍ഘാടനചടങ്ങിന് ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്-യൂത്ത് […]

പത്തനാപുരം: നടിയെ അക്രമിച്ച സംഭവത്തിലെ മാപ്പുസാക്ഷിയായ ബേക്കല്‍ സ്വദേശിയെ ഭീഷണിപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി പ്രദീപ് കോട്ടാത്തലക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതിനും കേസ്. കൊട്ടാരക്കരയില്‍ കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എക്കെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രദീപ് കോട്ടാത്തലയുടെ നേതൃത്വത്തിലുള്ള സംഘം മര്‍ദ്ദിച്ചുവെന്നാണ് കേസ്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. കൊട്ടാരക്കര ക്ഷീരോല്‍പ്പാദക സഹകരണസംഘം കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയ ഗണേഷ്‌കുമാറിനതിരെ കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനെയും വാര്‍ഡ് അംഗത്തെയും കെട്ടിടോല്‍ഘാടനചടങ്ങിന് ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്ലക്കാര്‍ഡുകളുമായി എത്തി ഗണേഷ് കുമാറിന് മുന്നില്‍ മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഇതോടെ ഗണേഷ്‌കുമാറിന്റെ പി.എ ആയിരുന്ന പ്രദീപ് കോട്ടാത്തലയുടെ നേതൃത്വത്തിലുള്ള സംഘം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അക്രമിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ സുബിന്‍, രാജു, സുധീഷ് എന്നിവര്‍ക്ക് പരിക്കേറ്റു. ഈ സംഭവത്തില്‍ കേസെടുക്കാന്‍ പൊലീസ് ആദ്യം വിസമ്മതിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു. അക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ കേസെടുക്കാന്‍ പൊലീസ് നിര്‍ബന്ധിതമാകുകയായിരുന്നു. നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷി വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തിയ കേസില്‍ അറസ്റ്റിലായി റിമാണ്ടില്‍ കഴിയുകയായിരുന്ന പ്രദീപിന് പിന്നീട് കോടതിയില്‍ നിന്ന് ജാമ്യം ലഭിക്കുകയായിരുന്നു.

Related Articles
Next Story
Share it