ആലപ്പുഴ: ഡ്രൈവിംഗ് സീറ്റില്‍ ഒപ്പം നായയെ ഇരുത്തി കാറോടിച്ച പള്ളി വൈദികനെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തു. കൊല്ലം പേരയം മിനി ഭവനില്‍ ബൈജു വിന്‍സന്റിനെതിരെയാണ് ആലപ്പുഴ എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ കേസെടുത്തത്. നൂറനാട് പടനിലം കത്തോലിക്കാ പള്ളി വികാരിയാണ്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. ചാരുംമൂട്ടില്‍ നിന്ന് പടനിലത്തേക്ക് യാത്ര ചെയ്ത ഇദ്ദേഹം തന്റെ നായയെ സ്റ്റിയറിംഗ് വീലിരിരുത്തിയാണ് കാറോടിച്ചത്. ഇതിന്റെ ചിത്രം ചിലര്‍ ആര്.ടി.ഒക്ക് കൈമാറിയിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിന് ശേഷം ഇദ്ദേഹത്തില്‍ നിന്ന് വിശദീകരണം തേടിയതായി ആര്.ടി.ഒ രമണന് പറഞ്ഞു.