ഉക്കിനടുക്കയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറിന് തീ പിടിച്ചു

പെര്‍ള: റോഡരികില്‍ നിര്‍ത്തിയിട്ട കാറിന് തീപിടിച്ചു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ ബദിയടുക്ക-പെര്‍ള റോഡിലെ ഉക്കിനടുക്കയിലാണ് സംഭവം. പട്രോളിംഗ് നടത്തുകയായിരുന്ന ബദിയടുക്ക സ്റ്റേഷനിലെ പൊലീസുകാരാണ് കാറിന്റെ മുന്‍ ഭാഗത്ത് നിന്നും പുകയുയരുന്നത് കണ്ടത്. കാറിനടുത്തെത്തിയപ്പോള്‍ കാറില്‍ തീ പടര്‍ന്നിരുന്നു. സമീപത്ത് നിന്ന് വെള്ളം കൊണ്ടുവന്ന് തീ അണച്ചതിനാല്‍ കാര്‍ പൂര്‍ണ്ണമായും കത്തി നശിച്ചില്ല. പൊലീസിന്റെ സമയോചിതമായ ഇടപെടല്‍ മൂലം ദുരന്തം ഒഴിവായെങ്കിലും കാര്‍ ഭാഗീകമായി കത്തി നശിച്ചു.

Related Articles
Next Story
Share it