തിരുവനന്തപുരത്ത് മിനിലോറിയിടിച്ച് തകര്‍ന്ന കാറിന് തീപിടിച്ചു; അഞ്ചുപേര്‍ മരിച്ചു

തിരുവനന്തപുരം: കല്ലമ്പലം തോട്ടയ്ക്കാട്ട് കാറും മിനിലോറിയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു. കാര്‍ യാത്രക്കാരായ വിഷ്ണു, രാജീവ്, അരുണ്‍, സുധീഷ്, സൂര്യോദയകുമാര്‍ എന്നിവരെയാണ് മരിച്ചത്. രണ്ടു പേര്‍ അപകട സ്ഥലത്തും മറ്റ് മൂന്ന് പേര്‍ ആസ്പത്രിയിലുമാണ് മരണപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 10.30 മണിയോടെയാണ് അപകടം. കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്ന മീന്‍ കയറ്റി വന്ന ലോറിയും തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്ന കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ഒരുവശത്ത് തീപിടിക്കുകയും ചെയ്തിരുന്നു. കാര്‍ പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. നാട്ടുകാരുടെ […]

തിരുവനന്തപുരം: കല്ലമ്പലം തോട്ടയ്ക്കാട്ട് കാറും മിനിലോറിയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു. കാര്‍ യാത്രക്കാരായ വിഷ്ണു, രാജീവ്, അരുണ്‍, സുധീഷ്, സൂര്യോദയകുമാര്‍ എന്നിവരെയാണ് മരിച്ചത്. രണ്ടു പേര്‍ അപകട സ്ഥലത്തും മറ്റ് മൂന്ന് പേര്‍ ആസ്പത്രിയിലുമാണ് മരണപ്പെട്ടത്.
ചൊവ്വാഴ്ച രാത്രി 10.30 മണിയോടെയാണ് അപകടം. കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്ന മീന്‍ കയറ്റി വന്ന ലോറിയും തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്ന കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ഒരുവശത്ത് തീപിടിക്കുകയും ചെയ്തിരുന്നു. കാര്‍ പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. നാട്ടുകാരുടെ സഹായത്തോടെ പൊലീസും ഫയര്‍ഫോഴ്സും രക്ഷാപ്രവര്‍ത്തനം നടത്തി.

Related Articles
Next Story
Share it