എ.സി. മൊയ്തീന്‍ ഇ.ഡി മുമ്പാകെ ഹാജരായി
കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ എ.സി മൊയ്തീന്‍ എം.എല്‍.എ ഇ.ഡിക്ക് മുന്നില്‍ ഹാജരായി. ഇന്ന് രാവിലെയാണ് കൊച്ചിയിലെ ഇ.ഡി ഓഫീസിലേക്ക് അഭിഭാഷകര്‍ക്കൊപ്പം എ.സി മൊയ്തീന്‍ എത്തിയത്. ഇദ്ദേഹത്തോടൊപ്പം ഇ.ഡി ചോദ്യം ചെയ്യലിന് വിളിപ്പിച്ച തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ അംഗവും സി.പി.എം നേതാവുമായ അനൂപ് ഡേവിസ് കാഡയും ഹാജരായിട്ടുണ്ട്.മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇ.ഡി വിളിച്ചതുകൊണ്ട് വന്നു എന്ന് മൊയ്തീന്‍ മറുപടി നല്‍കി. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ഇടപെട്ടില്ലെന്നായിരുന്നു അനൂപിന്റെ […]

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ എ.സി മൊയ്തീന്‍ എം.എല്‍.എ ഇ.ഡിക്ക് മുന്നില്‍ ഹാജരായി. ഇന്ന് രാവിലെയാണ് കൊച്ചിയിലെ ഇ.ഡി ഓഫീസിലേക്ക് അഭിഭാഷകര്‍ക്കൊപ്പം എ.സി മൊയ്തീന്‍ എത്തിയത്. ഇദ്ദേഹത്തോടൊപ്പം ഇ.ഡി ചോദ്യം ചെയ്യലിന് വിളിപ്പിച്ച തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ അംഗവും സി.പി.എം നേതാവുമായ അനൂപ് ഡേവിസ് കാഡയും ഹാജരായിട്ടുണ്ട്.
മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇ.ഡി വിളിച്ചതുകൊണ്ട് വന്നു എന്ന് മൊയ്തീന്‍ മറുപടി നല്‍കി. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ഇടപെട്ടില്ലെന്നായിരുന്നു അനൂപിന്റെ പ്രതികരണം.
കരുവന്നൂര്‍ ബാങ്കില്‍ നിന്ന് ബിനാമികള്‍ വ്യാജ രേഖകള്‍ ഹാജരാക്കി ലോണ്‍ നേടിയത് എ.സി മൊയ്തീന്റെ ശുപാര്‍ശ പ്രകാരമാണെന്നാണ് ഇ.ഡി വ്യക്തമാക്കുന്നത്. കേസില്‍ അന്വേഷണം നേരിടുന്ന മുന്‍ മാനേജര്‍ ബിജു കരീമിന്റെ ബന്ധുകൂടിയാണ് എ.സി മൊയ്തീന്‍. ബിനാമി ലോണ്‍ തട്ടിപ്പിന്റെ ആസൂത്രകന്‍ സതീഷ് കുമാറുമായി എ.സി മൊയ്തീന് അടുത്ത ബന്ധമുണ്ടെന്നും സതീഷ് സിറ്റിംഗ് എം.എല്‍.എയുടെയും മുന്‍ എം.പിയുടെയും ബിനാമിയാണെന്നും ഇ.ഡി വ്യക്തമാക്കിയിട്ടുണ്ട്. 400 കോടി രൂപയുടെ ആസ്തിയുണ്ടായിരുന്ന കരുവന്നൂര്‍ ബാങ്കില്‍ 2012 മുതലാണ് ബിനാമി ലോണ്‍ അടക്കമുള്ള തട്ടിപ്പുകള്‍ തുടങ്ങുന്നത്.