എ.സി കണ്ണന്‍ നായരും ഗ്രന്ഥശാലാ പ്രസ്ഥാനവും
കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പിതാവാരാണ്? പ്രചരിപ്പിച്ചു പ്രചരിപ്പിച്ച് പുതുവായില്‍ നാരായണ പണിക്കര്‍ എന്ന പി.എന്‍. പണിക്കരില്‍ ആ ആരോപണം രൂഢിയായിട്ടുണ്ട്. കേവലം പതിനേഴു വയസ്സുള്ളപ്പോഴാണ് തന്റെ ഗ്രാമമായ നീലമ്പേരൂരില്‍ പണിക്കര്‍ 'സനാതനധര്‍മ്മം വായനശാല' സ്ഥാപിച്ചത്. കുറെ വീടുകളില്‍പോയി ശേഖരിച്ച ഏതാനും പുസ്തകങ്ങള്‍ ഒരു മുറിയില്‍വെച്ച് നാട്ടുകാര്‍ക്ക് വായിക്കാന്‍ വിതരണംചെയ്തു- അതാണ് കേരളത്തിലെ ആദ്യത്തെ ഗ്രാമീണവായനശാല എന്നാണ് ലൈബ്രറി കൗണ്‍സിലുകാര്‍ പോലും പറയുന്നത്. കേരളം എന്നാല്‍ തിരുവിതാംകൂറല്ലല്ലോ. മലബാറുമല്ല, കൊച്ചിയുമല്ല, ദക്ഷിണ കനറയുടെ ഭാഗമായിരുന്ന കാസര്‍കോടുമല്ല- ഇതെല്ലാം ചേര്‍ന്നതാണ്. […]
കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പിതാവാരാണ്? പ്രചരിപ്പിച്ചു പ്രചരിപ്പിച്ച് പുതുവായില്‍ നാരായണ പണിക്കര്‍ എന്ന പി.എന്‍. പണിക്കരില്‍ ആ ആരോപണം രൂഢിയായിട്ടുണ്ട്. കേവലം പതിനേഴു വയസ്സുള്ളപ്പോഴാണ് തന്റെ ഗ്രാമമായ നീലമ്പേരൂരില്‍ പണിക്കര്‍ 'സനാതനധര്‍മ്മം വായനശാല' സ്ഥാപിച്ചത്. കുറെ വീടുകളില്‍പോയി ശേഖരിച്ച ഏതാനും പുസ്തകങ്ങള്‍ ഒരു മുറിയില്‍വെച്ച് നാട്ടുകാര്‍ക്ക് വായിക്കാന്‍ വിതരണംചെയ്തു- അതാണ് കേരളത്തിലെ ആദ്യത്തെ ഗ്രാമീണവായനശാല എന്നാണ് ലൈബ്രറി കൗണ്‍സിലുകാര്‍ പോലും പറയുന്നത്. കേരളം എന്നാല്‍ തിരുവിതാംകൂറല്ലല്ലോ. മലബാറുമല്ല, കൊച്ചിയുമല്ല, ദക്ഷിണ കനറയുടെ ഭാഗമായിരുന്ന കാസര്‍കോടുമല്ല- ഇതെല്ലാം ചേര്‍ന്നതാണ്. […]
കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പിതാവാരാണ്? പ്രചരിപ്പിച്ചു പ്രചരിപ്പിച്ച് പുതുവായില്‍ നാരായണ പണിക്കര്‍ എന്ന പി.എന്‍. പണിക്കരില്‍ ആ ആരോപണം രൂഢിയായിട്ടുണ്ട്. കേവലം പതിനേഴു വയസ്സുള്ളപ്പോഴാണ് തന്റെ ഗ്രാമമായ നീലമ്പേരൂരില്‍ പണിക്കര്‍ 'സനാതനധര്‍മ്മം വായനശാല' സ്ഥാപിച്ചത്. കുറെ വീടുകളില്‍പോയി ശേഖരിച്ച ഏതാനും പുസ്തകങ്ങള്‍ ഒരു മുറിയില്‍വെച്ച് നാട്ടുകാര്‍ക്ക് വായിക്കാന്‍ വിതരണംചെയ്തു- അതാണ് കേരളത്തിലെ ആദ്യത്തെ ഗ്രാമീണവായനശാല എന്നാണ് ലൈബ്രറി കൗണ്‍സിലുകാര്‍ പോലും പറയുന്നത്. കേരളം എന്നാല്‍ തിരുവിതാംകൂറല്ലല്ലോ. മലബാറുമല്ല, കൊച്ചിയുമല്ല, ദക്ഷിണ കനറയുടെ ഭാഗമായിരുന്ന കാസര്‍കോടുമല്ല- ഇതെല്ലാം ചേര്‍ന്നതാണ്. അപ്പോള്‍ തിരുവിതാംകൂറില്‍ 1926ല്‍ സ്ഥാപിച്ചുവെന്നവകാശപ്പെടുന്ന ഒരു സനാതനധര്‍മ്മ വായനശാലയാണ് ഐക്യകേരളത്തിലെ ആദ്യത്തെ ഗ്രാമീണവായനശാലയെന്നെങ്ങനെപറയും. കേരളത്തിലെ ഗ്രന്ഥശാലാപ്രസ്ഥാനത്തിന്റെ ആരംഭബിന്ദുവതാണെന്നെങ്ങനെ പറയും? 1945 സെപ്തംബറില്‍ തിരുവിതാംകൂറിലും 47 വായനശാലകളുടെ ഭാരവാഹികളെ സംഘടിപ്പിച്ച് പി.എന്‍. പണിക്കറുടെ നേതൃത്വത്തില്‍ തിരുവിതാംകൂര്‍ ഗ്രന്ഥശാലാ സംഘം രൂപീകരിച്ചു. അമ്പലപ്പുഴ പി.കെ. സ്മാരക ഗ്രന്ഥശാലയില്‍ ചേര്‍ന്ന സമ്മേളനം ഉദ്ഘാടനം ചെയ്തത് ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യരാണ്. അന്ന് പി.എന്‍. പണിക്കര്‍ സെക്രട്ടറിയായി രൂപീകൃതമായ സംഘം തിരുവിതാംകൂറും കൊച്ചിയും ലയിച്ചതിനെ തുടര്‍ന്ന് തിരു-കൊച്ചി ഗ്രന്ഥശാലാ സംഘമായി. 1956ല്‍ ഐക്യകേരളം വന്നതോടെ അത് കേരളഗ്രന്ഥശാലാ സംഘമായി എന്നാണ് ഇപ്പോള്‍ അംഗീകൃതമായ ചരിത്രം.
പി.എന്‍. പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 കേരളത്തില്‍ വായനദിനമായി ഔദ്യോഗികമായി ആഘോഷിക്കുന്നു.
അടുത്തകാലത്തായി ജൂണ്‍ 19 മുതല്‍ വായനവാരവും വായനപക്ഷവുമൊക്കെയായി ആഘോഷിക്കുന്നു. കേന്ദ്രസര്‍ക്കാരും ആ ദിനത്തെ വായനദിനമായി അംഗീകരിച്ചിട്ടുണ്ട്. നല്ലതുതന്നെ. എന്നാല്‍ പണിക്കരാണോ കേരളത്തിലെ വായനശാലാ പ്രസ്ഥാനത്തിന്റെ പിതാവ്? പണിക്കര്‍ സ്ഥാപിച്ച സനാതനധര്‍മ്മം വായനശാലയാണോ ആദ്യത്തെ ഗ്രാമീണവായനശാല? പി.എന്‍. പണിക്കര്‍ മൂന്നു പതിറ്റാണ്ടോളം ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ കാര്യദര്‍ശിയായിരുന്നു. ആ പ്രസ്ഥാനത്തിന് വലിയ സംഭാവനചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച കാന്‍ഫെഡ് സാക്ഷരതാപ്രവര്‍ത്തനത്തില്‍ വലിയ സംഭാവനചെയ്തിട്ടുണ്ട്. ആ മഹത്വത്തെയൊക്കെ മാനിച്ചുതന്നെ പറയാം, സ്ഥാപകന്‍ എന്ന അവകാശവാദവും അതിനായി ഉയര്‍ത്തുന്ന ന്യായീകരണങ്ങളും കാമ്പില്ലാത്തതത്രെ.
കേരളത്തിലെ, അഥവാ അന്ന് ഒന്നായ കേരളമില്ലാത്തതിനാല്‍ മലബാറിലെ, അഥവാ അന്ന് കാസര്‍ക്കോട് താലൂക്ക് മലബാറിന്റെ ഭാഗമല്ലാത്തതിനാല്‍ ദക്ഷിണ കനറയിലെ ആദ്യത്തെ വായനശാല അജാനൂര്‍ വെള്ളിക്കോത്ത് 1921ല്‍ സ്ഥാപിച്ച വിജ്ഞാനദായിനി വായനശാലയാണെന്നാണ് ലഭ്യമായേടത്തോളം വിവരം വെച്ച് പറയാവുന്നത്. ഈ വാചകം തിരിച്ചിട്ടാല്‍ ഇന്നത്തെ കേരളത്തിലെ ആദ്യത്തെ ഗ്രാമീണവായനശാല എവിടെ എന്നതിനുത്തരമാവും. അതിന്റെ സംഘാടകനും പ്രധാന നായകനുമെന്നനിലയില്‍ കേരളത്തിലെ ഗ്രാമീണവായനശാലാ പ്രസ്ഥാനത്തിന്റെ ആദ്യപഥികനോ പിതാവുതന്നെയോ എ.സി. കണ്ണന്‍ നായരാണ്. 1921 ആഗസ്തിലായിരുന്നു അത്. ആഗസ്ത് 28ന് അദ്ദേഹം ഡയറിയില്‍ എഴുതി - 'വെള്ളിക്കോത്ത് റീഡിങ്ങ് റൂം വെക്കേണ്ടുന്ന ഒരു സഭ കൂടാന്‍ നിശ്ചയിച്ചതിന് പോയി. മൂന്നുമണിക്ക് എന്റെ അധ്യക്ഷതയില്‍ സഭ കൂടി. അഞ്ചുറുപ്പിക സംഭാവന ചെയ്തു. ഈ വായനശാലയാണ് കേരളത്തിലെ ദേശീയപ്രസ്ഥാനത്തിന്റെ ആദ്യത്തെ ഏറ്റവും വലിയ കേന്ദ്രങ്ങളിലൊന്നായി മാറിയതെന്നും ഓര്‍ക്കണം. പട്ടാമ്പി ശ്രീനീലകണ്ഠ സംസ്‌കൃതവിദ്യാലയത്തില്‍ പഠിച്ച് വിദ്വാന്‍ പരീക്ഷ പാസാവുകയും പിന്നീട് കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ പഠിച്ച് ആയുര്‍വേദം ഹൃദിസ്ഥമാക്കുകയും ചെയ്ത വിദ്വാന്‍ പി. കേളുനായര്‍ നാട്ടില്‍ തിരിച്ചെത്തിയ കാലം. കേളു നായരും കണ്ണന്‍ നായരും പരിചയപ്പെടുന്നു, അടുത്ത സുഹൃത്തുക്കളാകുന്നു. അവര്‍ ഹൊസ്ദുര്‍ഗ് താലൂക്കിലെ കോണ്‍ഗ്രസിന്റെ സാരഥികളാകുന്നു. അവര്‍ തീരുമാനിക്കുന്നു ഇവിടെ ഒരു ദേശീയവിദ്യാലയം വേണം. ആ ദൃഢനിശ്ചയത്തിന്റെ ഫലമായാണ് 1926 മെയ് 22ന് വിജ്ഞാനദായിനി ദേശീയ പാഠശാല തുടങ്ങുന്നത്. അതിന്റെ സ്ഥാപകനേതാവും ഉദ്ഘാടകനും എ.സി. കണ്ണന്‍നായരാണ്. പ്രധാന മുതല്‍മുടക്കുകാരനും വേറാരുമല്ല. അതാകട്ടെ 1921 ആഗസ്തില്‍ തുടക്കംകുറിച്ച വിജ്ഞാനദായിനി വായനശാലയുടെ വികസിത രൂപമായാണ് തുടങ്ങിയതുതാനും. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഉജ്ജ്വലമായ ഒരധ്യായം. 1928ല്‍ കാഞ്ഞങ്ങാട് നഗരത്തില്‍ കോട്ടച്ചേരിയില്‍ കണ്ണന്‍ നായര്‍ മറ്റൊരു വായനശാല കൂടി സ്ഥാപിച്ചു -മല്ലൂര്‍ കുഞ്ഞമ്പു നായരുടെ പീടികക്കെട്ടിടത്തില്‍ വല്ലഭ് ബായ് പട്ടേലിന്റെ പേരിലാണ് വായനശാല തുറന്നതെന്ന് 1928 ആഗസ്ത് 22ന്റെ ഡയറിക്കുറിപ്പിലുണ്ട്. ഒരുമാസത്തിനുശേഷം ആ വായനശാലയില്‍ യുവക്‌സംഘം രൂപവല്‍ക്കരിച്ചുവെന്നും സപ്തംബര്‍ 30ന് കണ്ണന്‍നായര്‍ ഡയറിയില്‍ കുറിച്ചു. 1945ല്‍ സര്‍ സി.പിയുടെ രക്ഷാകര്‍തൃത്വത്തില്‍ പി.എന്‍. പണിക്കരുടെ നേതൃത്വത്തിലാണ് സംഘടിതമായ ഗ്രന്ഥശാലാ പ്രസ്ഥാനം തുടങ്ങിയതെന്ന് പ്രചരിപ്പിക്കുന്നവര്‍ മറയ്ക്കുന്ന വസ്തുത മലബാര്‍ ഗ്രന്ഥാലയസംഘം 1937ല്‍ തന്നെ രൂപീകൃതമായി എന്നതാണ്. വായനശാലകള്‍ സ്ഥാപിക്കുക, വായനശാലകളില്‍ നിശാപാഠശാലകള്‍ തുടങ്ങുക എന്നത് കെ.പി.സി.സിയുടെ തീരുമാനമായിരുന്നു. അതിന്റെ നേതൃചുമതല കെ. ദാമോദരനായിരുന്നു. തന്റെ നാടായ തിരൂരിലെ ഗ്രാമബന്ധു വായനശാലയില്‍ കെ.ദാമോദരന്റെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത മലബാറിലെ വായനശാല ഭാരവാഹികളുടെ യോഗത്തില്‍വെച്ച് മലബാറിലെ വായനശാലകളുടെ കേന്ദ്രസംഘടനയുണ്ടാക്കാന്‍ തീരുമനിച്ചത്. അതിനായി കര്‍മ്മപരിപാടി തയ്യാറാക്കിയ യോഗം കെ. ദാമോദരനെ സെക്രട്ടറിയായി തിരഞ്ഞെടുത്തു. 1937 ഏപ്രില്‍ 17നായിരുന്നു തിരൂരിലെ യോഗം. 1937 ജൂണ്‍ 11ന് കോഴിക്കോട് ടൗണ്‍ഹാളില്‍ ജൂണ്‍ 11ന് ചേര്‍ന്ന മലബാര്‍ ലൈബ്രറി സമ്മേളനം കെ. കേളപ്പന്‍ ഉദ്ഘാടനം ചെയ്തു. ഇ. രാമന്‍ മേനോന്‍ പ്രസിഡണ്ടും സി. കൃഷ്ണ കുറുപ്പ് വൈസ് പ്രസിഡണ്ടും കെ. ദാമോദരന്‍ സെക്രട്ടറിയുമായ കമ്മിറ്റി രൂപീകരിച്ചു.
1943ല്‍ മലബാര്‍ ഗ്രന്ഥാലയസംഘവും കൊച്ചിയിലെ ഗ്രന്ഥാലയസംഘവും യോജിച്ച് കേരള ഗ്രന്ഥാലയസംഘം രൂപീകരിക്കാന്‍ തീരുമാനിച്ചു. പിന്നെയും രണ്ടുവര്‍ഷം കഴിഞ്ഞാണ് തിരുവിതാംകൂര്‍ ഗ്രന്ഥാലയ സംഘത്തിന്റെ പിറവി. ഔദ്യോഗികമായി 1829ല്‍ തിരുവനന്തപുരം രാജകീയ ലൈബ്രറിയും 1902ല്‍ തലശ്ശേരി വിക്ടോറിയാ (ആസാദ്) ലൈബ്രറിയുമൊക്കെ സ്ഥാപിക്കപ്പെട്ടിരുന്നു. എന്നാല്‍ ജനകീയമായി വായനശാലകളുണ്ടാക്കിയത് ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായാണ്. അതിന്റെ ആരംഭബിന്ദുക്കള്‍ ഇന്നത്തെ കാസര്‍കോട് ജില്ലയിലാണ്.
1921ല്‍ വിജ്ഞാനദായിനി വായനശാലയും 1928ല്‍ വല്ലഭ്ബായ് പട്ടേല്‍ സ്മാരകവായനശാലയും തുടങ്ങാന്‍ നേതൃത്വം നല്‍കിക്കൊണ്ട് മുമ്പേ നടന്നത് എ.സി. കണ്ണന്‍ നായരാണ്.
-കെ. ബാലകൃഷ്ണന്‍