വയറുവേദനയെ തുടര്‍ന്ന് ആസ്പത്രിയിലായ ബസ് ക്ലീനര്‍ മരിച്ചു

ബദിയടുക്ക: വയറുവേദനയെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സ്വകാര്യബസ് ക്ലീനര്‍ മരിച്ചു. മാന്യ ലക്ഷം വീട് കോളനിക്ക് സമീപത്തെ നാരായണയുടെയും ഗിരിജയുടെയും മകന്‍ അഭിഷേക്(26) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച അഭിഷേകിനെ കടുത്ത വയറുവേദനയെ തുടര്‍ന്ന് കാസര്‍കോട്ടെ ആസ്പത്രിയില്‍ പ്രവേശിച്ചിരുന്നു. തുടര്‍ന്ന് മംഗളൂരു ആസ്പത്രിയിലേക്ക് മാറ്റി. ഇവിടെ നടത്തിയ പരിശോധനയില്‍ വയറിനകത്ത് രക്തം കട്ട പിടിച്ചതായി കണ്ടെത്തി. ഇന്നലെ ഉച്ചയോടെയാണ് മരണം സംഭവിച്ചത്. അഭിഷേക് കാസര്‍കോട്-അഡൂര്‍, കാസര്‍കോട്-മുണ്ട്യത്തടുക്ക, മധൂര്‍ തുടങ്ങിയ റൂട്ടുകളിലോടുന്ന സ്വകാര്യബസുകളില്‍ ക്ലീനറായി ജോലി ചെയ്ത് വരികയായിരുന്നു. […]

ബദിയടുക്ക: വയറുവേദനയെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സ്വകാര്യബസ് ക്ലീനര്‍ മരിച്ചു. മാന്യ ലക്ഷം വീട് കോളനിക്ക് സമീപത്തെ നാരായണയുടെയും ഗിരിജയുടെയും മകന്‍ അഭിഷേക്(26) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച അഭിഷേകിനെ കടുത്ത വയറുവേദനയെ തുടര്‍ന്ന് കാസര്‍കോട്ടെ ആസ്പത്രിയില്‍ പ്രവേശിച്ചിരുന്നു. തുടര്‍ന്ന് മംഗളൂരു ആസ്പത്രിയിലേക്ക് മാറ്റി. ഇവിടെ നടത്തിയ പരിശോധനയില്‍ വയറിനകത്ത് രക്തം കട്ട പിടിച്ചതായി കണ്ടെത്തി. ഇന്നലെ ഉച്ചയോടെയാണ് മരണം സംഭവിച്ചത്. അഭിഷേക് കാസര്‍കോട്-അഡൂര്‍, കാസര്‍കോട്-മുണ്ട്യത്തടുക്ക, മധൂര്‍ തുടങ്ങിയ റൂട്ടുകളിലോടുന്ന സ്വകാര്യബസുകളില്‍ ക്ലീനറായി ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: സുഗന്ധി. സഹോദരന്‍: അഭിജിത്.

Related Articles
Next Story
Share it