വ്യാജ നമ്പര്‍ പ്ലേറ്റ് പതിച്ച ബുള്ളറ്റ് പിടിയിലായി

ഉപ്പള: തങ്ങളെ വട്ടം കറക്കിയ, വ്യാജ നമ്പര്‍ പ്ലേറ്റ് പതിച്ച ബുള്ളറ്റ് ദിവസങ്ങളോളം നീണ്ട അന്വേഷണത്തിന് ഒടുവില്‍ ഉപ്പളയില്‍ വെച്ച് മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. ബംഗളൂരു സ്വദേശിയായ പ്രസാദിന്റെ പച്ച നിറമുള്ള ബുള്ളറ്റ് നിയമം പാലിക്കാതെ ഓടിക്കുന്നുവെന്ന് കാട്ടി പ്രസാദിന് കാസര്‍കോട് ആര്‍.ടി.ഒ നോട്ടീസ് അയച്ചിരുന്നു. ബുള്ളറ്റിന്റെ സൈലന്‍സറില്‍ രൂപമാറ്റം വരുത്തിയും ഹെല്‍മെറ്റ് ധരിക്കാതെ ഓടിച്ചെന്നും കാണിച്ചായിരുന്നു നോട്ടീസ്. എന്നാല്‍ പ്രസാദ് ബംഗളൂരുവിലും പരിസരത്തും മാത്രമായാണ് ബുള്ളറ്റ് ഓടിക്കാറുള്ളത്. ഹെല്‍മെറ്റ് ധരിച്ച് മാത്രം ബൈക്കോടിക്കാറുള്ള പ്രസാദ് […]

ഉപ്പള: തങ്ങളെ വട്ടം കറക്കിയ, വ്യാജ നമ്പര്‍ പ്ലേറ്റ് പതിച്ച ബുള്ളറ്റ് ദിവസങ്ങളോളം നീണ്ട അന്വേഷണത്തിന് ഒടുവില്‍ ഉപ്പളയില്‍ വെച്ച് മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. ബംഗളൂരു സ്വദേശിയായ പ്രസാദിന്റെ പച്ച നിറമുള്ള ബുള്ളറ്റ് നിയമം പാലിക്കാതെ ഓടിക്കുന്നുവെന്ന് കാട്ടി പ്രസാദിന് കാസര്‍കോട് ആര്‍.ടി.ഒ നോട്ടീസ് അയച്ചിരുന്നു. ബുള്ളറ്റിന്റെ സൈലന്‍സറില്‍ രൂപമാറ്റം വരുത്തിയും ഹെല്‍മെറ്റ് ധരിക്കാതെ ഓടിച്ചെന്നും കാണിച്ചായിരുന്നു നോട്ടീസ്. എന്നാല്‍ പ്രസാദ് ബംഗളൂരുവിലും പരിസരത്തും മാത്രമായാണ് ബുള്ളറ്റ് ഓടിക്കാറുള്ളത്. ഹെല്‍മെറ്റ് ധരിച്ച് മാത്രം ബൈക്കോടിക്കാറുള്ള പ്രസാദ് സൈലന്‍സറില്‍ രൂപമാറ്റം വരുത്തിയിരുന്നില്ല. കാസര്‍കോട് ആര്‍.ടി.ഒ നിയമലംഘനത്തിന് അയച്ച നോട്ടീസ് പ്രസാദിനെ അമ്പരപ്പിച്ചു. നെറ്റ് വഴി മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പറുകളെടുത്ത് വിളിക്കുകയും താന്‍ കാസര്‍കോട്ട് ഇതുവരെ വന്നിട്ടില്ലെന്ന് അറിയിക്കുകയും ചെയ്തു. ഉപ്പള, പൈവളിഗെ ഭാഗങ്ങളില്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ മഫ്തിവേഷത്തില്‍ അന്വേഷണം നടത്തി. തുടര്‍ന്നാണ് വ്യാജ നമ്പര്‍ പ്ലേറ്റും വ്യാജ ചേസ് നമ്പറും ഘടിപ്പിച്ച ചുവന്ന ബുള്ളറ്റ് ഉപ്പള മുളിഞ്ചയിലെ മുസ്തഫയുടെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. ബൈക്ക് തുടര്‍ അന്വേഷണത്തിനായി മഞ്ചേശ്വരം പൊലീസിന് കൈമാറി.

Related Articles
Next Story
Share it