എസ്.ഇ.എ സമര്‍പ്പണയാത്രക്ക് ഉജ്ജ്വല തുടക്കം

കാസര്‍കോട്: അവകാശ നിഷേധങ്ങള്‍ക്കെതിരെ സമസ്ത എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി കാസര്‍കോട് നിന്നും തിരുവനന്തപുരം വരെ നടത്തുന്ന സമര്‍പ്പണയാത്രയ്ക്ക് തളങ്കര മാലിക് ദീനാര്‍ കോംപ്ലക്‌സില്‍ തുടക്കമായി. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ യാത്രയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.സംസ്ഥാന പ്രസിഡണ്ട് മുസ്തഫ മുണ്ടുപാറ അധ്യക്ഷത വഹിച്ചു. ദേശീയ കണ്‍വീനര്‍ ഷാഹുല്‍ ഹമീദ് മേല്‍മുറി, ട്രഷറര്‍ ഡോ. നാട്ടിക മുഹമ്മദലി, സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ബഷീര്‍ പനങ്ങാങ്ങര എന്നിവര്‍ വിഷയമവതരിപ്പിച്ചു. സംസ്ഥാന നേതാക്കളായ അയ്യൂബ് കൂളിമാട്, അഷ്‌റഫ് ഇരിവേരി, […]

കാസര്‍കോട്: അവകാശ നിഷേധങ്ങള്‍ക്കെതിരെ സമസ്ത എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി കാസര്‍കോട് നിന്നും തിരുവനന്തപുരം വരെ നടത്തുന്ന സമര്‍പ്പണയാത്രയ്ക്ക് തളങ്കര മാലിക് ദീനാര്‍ കോംപ്ലക്‌സില്‍ തുടക്കമായി. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ യാത്രയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
സംസ്ഥാന പ്രസിഡണ്ട് മുസ്തഫ മുണ്ടുപാറ അധ്യക്ഷത വഹിച്ചു. ദേശീയ കണ്‍വീനര്‍ ഷാഹുല്‍ ഹമീദ് മേല്‍മുറി, ട്രഷറര്‍ ഡോ. നാട്ടിക മുഹമ്മദലി, സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ബഷീര്‍ പനങ്ങാങ്ങര എന്നിവര്‍ വിഷയമവതരിപ്പിച്ചു. സംസ്ഥാന നേതാക്കളായ അയ്യൂബ് കൂളിമാട്, അഷ്‌റഫ് ഇരിവേരി, ടി.കെ അലി മാസ്റ്റര്‍, ശാഹിദ് കോയ തങ്ങള്‍ തൃശൂര്‍, ഹബീബ് തങ്ങള്‍ കണ്ണൂര്‍, അബ്ദുല്‍ മജീദ് ബാഖവി, ബഷീര്‍ ദാരിമി തളങ്കര, ഹസൈനാര്‍ ഹാജി തളങ്കര, ടി.എ ഷാഫി, അബ്ദുല്‍ ബാരി ഹുദവി, അമാനുള്ളാഹ് സംസാരിച്ചു. സംസ്ഥാന ട്രഷറര്‍ സിറാജ് ഖാസിലേന്‍ സ്വാഗതവും ജില്ലാ പ്രസിഡണ്ട് മുഹമ്മദ് കുട്ടി നെല്ലിക്കുന്ന് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it