നാട്ടുകാര്‍ക്ക് ഭയമില്ലാതെ കടക്കാന്‍ ശാസ്താംകോട് തോടിന് കുറുകെ കോണ്‍ക്രീറ്റ് പാലം വേണം
അശോക് നീര്‍ച്ചാല്‍ ബദിയടുക്ക: കമുകിന്‍ തടികള്‍ കൂട്ടിക്കെട്ടി നിര്‍മിച്ച പാലത്തിലൂടെ ആളുകള്‍ കടന്നു പോകുന്നതിന് ഭീതിയോടെ. കാലൊന്ന് തെറ്റിയാല്‍ കുത്തിയൊലിച്ചൊഴുകുന്ന തോട്ടിലേക്ക് വീഴും. വേനലായാലും മഴയായാലും ജീവന്‍ പണയം വെച്ചാണ് കുട്ടികളടക്കമുള്ളവര്‍ ഈ പാലത്തിലൂടെ സഞ്ചരിക്കുന്നത്.കഴിഞ്ഞ അഞ്ച് വര്‍ഷമായി കാറഡുക്ക പഞ്ചായത്തിലെ ശാസ്താംകോട്, കടപ്പ് കല്ലങ്കോള്‍ നിവാസികളാണ് ഇങ്ങനെയൊരു ദുരിതം അനുഭവിക്കുന്നത്. ഇതുസംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്ക് നിരന്തരം പരാതി നല്‍കുന്നുണ്ടെങ്കിലും നടപടിയുണ്ടായില്ല.ശാസ്താംകോട് തോടിന് കുറുകെ കല്ലങ്കോലില്‍ നേരത്തേ ഉണ്ടായിരുന്ന കോണ്‍ക്രീറ്റ് പാലം മഴയില്‍ തകര്‍ന്ന് വീഴുകയായിരുന്നു. പിന്നീട് കമുകിന്‍ […]

അശോക് നീര്‍ച്ചാല്‍
ബദിയടുക്ക: കമുകിന്‍ തടികള്‍ കൂട്ടിക്കെട്ടി നിര്‍മിച്ച പാലത്തിലൂടെ ആളുകള്‍ കടന്നു പോകുന്നതിന് ഭീതിയോടെ. കാലൊന്ന് തെറ്റിയാല്‍ കുത്തിയൊലിച്ചൊഴുകുന്ന തോട്ടിലേക്ക് വീഴും. വേനലായാലും മഴയായാലും ജീവന്‍ പണയം വെച്ചാണ് കുട്ടികളടക്കമുള്ളവര്‍ ഈ പാലത്തിലൂടെ സഞ്ചരിക്കുന്നത്.
കഴിഞ്ഞ അഞ്ച് വര്‍ഷമായി കാറഡുക്ക പഞ്ചായത്തിലെ ശാസ്താംകോട്, കടപ്പ് കല്ലങ്കോള്‍ നിവാസികളാണ് ഇങ്ങനെയൊരു ദുരിതം അനുഭവിക്കുന്നത്. ഇതുസംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്ക് നിരന്തരം പരാതി നല്‍കുന്നുണ്ടെങ്കിലും നടപടിയുണ്ടായില്ല.
ശാസ്താംകോട് തോടിന് കുറുകെ കല്ലങ്കോലില്‍ നേരത്തേ ഉണ്ടായിരുന്ന കോണ്‍ക്രീറ്റ് പാലം മഴയില്‍ തകര്‍ന്ന് വീഴുകയായിരുന്നു. പിന്നീട് കമുകിന്‍ തടികൊണ്ടുള്ള താല്‍ക്കാലിക പാലത്തിലൂടെയാണ് ഇവരുടെ യാത്ര. ശാസ്താംകോട്, കടപ്പ് പ്രദേശങ്ങളിലേക്കും കല്ലങ്കോലിന്റെ പകുതി ഭാഗത്തേക്കുമുള്ള വഴിയാണ് ഈ പാലം. കഴിഞ്ഞ ഡിസംബറില്‍ പലം തകര്‍ന്നുവീണ് ആറ് പേര്‍ക്ക് പരിക്കേറ്റിരുന്നു. തോട്ടില്‍ വെള്ളം ഇല്ലാത്തതിനാലാണ് അന്ന് വലിയ ദുരന്തം ഒഴിവായത്. തുടര്‍ന്ന് നാട്ടുകാര്‍ താല്‍ക്കാലിക പാലം നിര്‍മ്മിച്ചെങ്കിലും ഏതാനും ദിവസം മുമ്പുണ്ടായ മഴയില്‍ അതിന്റെ ചില തൂണുകള്‍ ഒലിച്ചുപോവുകയായിരുന്നു. മഴ ശക്തമാവുകയും ഒഴുക്ക് കൂടുകയും ചെയ്താല്‍ പാലം മുഴുവനായും ഒഴുകുമെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍. പാലമില്ലാത്തത് കാരണം ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്നത് അംഗന്‍വാടി, സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്. ഈ പാലം കടന്ന് നെല്ലിക്കട്ട- പൈക്ക റോഡിലെ ശാസ്താംകോട് ജംഗ്ഷനില്‍ എത്തിയാല്‍ മുള്ളേരിയ, കാറഡുക്ക ഭാഗങ്ങളിലേക്ക് എളുപ്പത്തിലെത്താന്‍ സാധിക്കും. പാലം തകര്‍ന്നതോടെ നാരമ്പാടി വഴിയാണ് ഇവര്‍ പോകുന്നത്.