മാലിക്ദീനാര്‍ നഴ്‌സിംഗ് കോളേജില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കാസര്‍കോട്: തളങ്കര മാലിക്ദീനാര്‍ കോളേജ് ഓഫ് നഴ്‌സിംഗിന്റെയും രുധിരസേന കാസര്‍കോടിന്റെയും തളങ്കരദേശം വാട്‌സാപ്പ് കൂട്ടായ്മയുടെയും സംയുക്താഭിമുഖ്യത്തില്‍ കാസര്‍കോട് ജനറല്‍ ഹോസ്പിറ്റല്‍ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. കെ.എസ് അബ്ദുല്ല ഹോസ്പിറ്റല്‍ ചെയര്‍മാന്‍ കെ.എസ് അന്‍വര്‍ സാദാത്ത് ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിന്‍സിപ്പള്‍ പ്രൊഫ. ആലീസ് ഡാനിയേല്‍, രുധിരസേന ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ത്വയ്യിബ് തളങ്കര, സുധീഷ് പി.വി, തളങ്കരദേശം വാട്‌സാപ്പ് കൂട്ടായ്മ അംഗങ്ങളായ ഖാലിദ് തെരുവത്ത്, സൈനുല്‍ ആബിദ് പള്ളിക്കാല്‍, ഹസ്സന്‍ പതിക്കുന്നില്‍, ജാഫര്‍ കമാല്‍, നൗഷാദ് […]

കാസര്‍കോട്: തളങ്കര മാലിക്ദീനാര്‍ കോളേജ് ഓഫ് നഴ്‌സിംഗിന്റെയും രുധിരസേന കാസര്‍കോടിന്റെയും തളങ്കരദേശം വാട്‌സാപ്പ് കൂട്ടായ്മയുടെയും സംയുക്താഭിമുഖ്യത്തില്‍ കാസര്‍കോട് ജനറല്‍ ഹോസ്പിറ്റല്‍ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. കെ.എസ് അബ്ദുല്ല ഹോസ്പിറ്റല്‍ ചെയര്‍മാന്‍ കെ.എസ് അന്‍വര്‍ സാദാത്ത് ഉദ്ഘാടനം ചെയ്തു.
കോളേജ് പ്രിന്‍സിപ്പള്‍ പ്രൊഫ. ആലീസ് ഡാനിയേല്‍, രുധിരസേന ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ത്വയ്യിബ് തളങ്കര, സുധീഷ് പി.വി, തളങ്കരദേശം വാട്‌സാപ്പ് കൂട്ടായ്മ അംഗങ്ങളായ ഖാലിദ് തെരുവത്ത്, സൈനുല്‍ ആബിദ് പള്ളിക്കാല്‍, ഹസ്സന്‍ പതിക്കുന്നില്‍, ജാഫര്‍ കമാല്‍, നൗഷാദ് ബായിക്കര, മെഡിക്കല്‍ ഓഫീസര്‍ ഡോ. സൗമ്യ, സ്റ്റാഫംഗങ്ങള്‍ നേതൃത്വം നല്‍കി. 56 പേര്‍ പങ്കെടുത്ത ക്യാമ്പില്‍ 45 പേര്‍ രക്തദാനം നടത്തി. കോളേജ് വിദ്യാര്‍ത്ഥികളായ ആഷിഖ് ലത്തീഫ് സ്വാഗതവും സോന റോബര്‍ട്ട് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it