സഅദിയ്യ സനദ്ദാനം ആണ്ട് നേര്‍ച്ച; ബൈക്ക് റാലി സംഘടിപ്പിച്ചു

ദേളി: സഅദിയ്യയുടെ സമ്മേളനത്തിന്റെ ഭാഗമായി ദേളി സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീനു കീഴില്‍ സംഘടിപ്പിച്ച ബൈക്ക് റാലി സമാപിച്ചു. നൂറുല്‍ ഉലമാ മഖാം സിയാറത്തോടെ തുടക്കം കുറിച്ച പരിപാടിയില്‍ സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ജാഥാ നായകനും എസ്.ജെ.എം സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പറും കൂടിയായ ഇബ്രാഹീം സഅദി മുഗുവിന് സഅദിയ്യ ഇംഗ്ലീഷ് മീഡിയം മാനേജര്‍ അബ്ദുല്‍ വഹാബ് പതാക കൈമാറി. സയ്യിദ് ഹിബത്തുള്ള അഹ്സനി, ആസിഫ് ഫാളിലി, ഇബ്രാഹീം സഅദി വിട്ട്ള, പാറപ്പള്ളി ഇസ്മായില്‍ […]

ദേളി: സഅദിയ്യയുടെ സമ്മേളനത്തിന്റെ ഭാഗമായി ദേളി സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീനു കീഴില്‍ സംഘടിപ്പിച്ച ബൈക്ക് റാലി സമാപിച്ചു. നൂറുല്‍ ഉലമാ മഖാം സിയാറത്തോടെ തുടക്കം കുറിച്ച പരിപാടിയില്‍ സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ജാഥാ നായകനും എസ്.ജെ.എം സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പറും കൂടിയായ ഇബ്രാഹീം സഅദി മുഗുവിന് സഅദിയ്യ ഇംഗ്ലീഷ് മീഡിയം മാനേജര്‍ അബ്ദുല്‍ വഹാബ് പതാക കൈമാറി. സയ്യിദ് ഹിബത്തുള്ള അഹ്സനി, ആസിഫ് ഫാളിലി, ഇബ്രാഹീം സഅദി വിട്ട്ള, പാറപ്പള്ളി ഇസ്മായില്‍ സഅദി എന്നിവര്‍ പ്രസംഗിച്ചു.
സമാപന സംഗമം ചടഞ്ചാലില്‍ റൈഞ്ച് പ്രസിഡണ്ട് മുഹമ്മദ് അമാനിയുടെ അധ്യക്ഷതയില്‍ ആബിദ് സഖാഫി ഉദ്ഘാടനം ചെയ്തു. ഉസ്മാന്‍ റസാ സഅദി കോട്ടപ്പുറം മുഖ്യപ്രഭാഷണം നടത്തി. മൂസ സഖാഫി, ഹല്ലാജ സഖാഫി, ബാലന്‍ ഖാദര്‍ ഹാജി, ഖാലിദ് സഅദി, മൊയ്തു സഅദി, അഷ്‌കര്‍ സഅദി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles
Next Story
Share it