കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരന്‍ മരിച്ചു

ഉദുമ: കാറിടിച്ച് പരിക്കേറ്റ് മംഗലാപുരം ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ഉദുമ എരോലിലെ പരേതനായ ഇ.പി മുഹമ്മദിന്റെ മകനും മുക്കൂട് താമസക്കാരനുമായ ഇ.പി ഖാലിദാ (52)ണ് മരിച്ചത്. രണ്ടര മാസം മുമ്പ് പൂച്ചക്കാട് കെ.എസ്.ടി.പി പാതയിലാണ് അപകടം. പൂച്ചക്കാടുണ്ടായ വാഹനാപകടം നോക്കാന്‍ ബൈക്കില്‍ എത്തിയതായിരുന്നു ഖാലിദ്. ബൈക്ക് റോഡരികള്‍ നിര്‍ത്തി ഇറങ്ങുന്നതിനിടയില്‍ മാരുതി കാറിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ് മംഗലാപുരത്തെ സ്വകാര്യ ആസ്പത്രിയില്‍ അബോധവസ്ഥയിലായിരുന്ന ഖാലിദ് വ്യാഴാഴ്ച രാത്രി 11 മണിയോടെയായിരുന്നു മരിച്ചത്. ഉമ്മ: ബീവി. ഭാര്യ: […]

ഉദുമ: കാറിടിച്ച് പരിക്കേറ്റ് മംഗലാപുരം ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ഉദുമ എരോലിലെ പരേതനായ ഇ.പി മുഹമ്മദിന്റെ മകനും മുക്കൂട് താമസക്കാരനുമായ ഇ.പി ഖാലിദാ (52)ണ് മരിച്ചത്.
രണ്ടര മാസം മുമ്പ് പൂച്ചക്കാട് കെ.എസ്.ടി.പി പാതയിലാണ് അപകടം. പൂച്ചക്കാടുണ്ടായ വാഹനാപകടം നോക്കാന്‍ ബൈക്കില്‍ എത്തിയതായിരുന്നു ഖാലിദ്. ബൈക്ക് റോഡരികള്‍ നിര്‍ത്തി ഇറങ്ങുന്നതിനിടയില്‍ മാരുതി കാറിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ് മംഗലാപുരത്തെ സ്വകാര്യ ആസ്പത്രിയില്‍ അബോധവസ്ഥയിലായിരുന്ന ഖാലിദ് വ്യാഴാഴ്ച രാത്രി 11 മണിയോടെയായിരുന്നു മരിച്ചത്. ഉമ്മ: ബീവി. ഭാര്യ: ഫൗസിയ. മക്കള്‍: ഷാഹില്‍, ഖലീല്‍. സഹോദരങ്ങള്‍: മുസ്തഫ, അഷ്‌റഫ്, മൂസ, സുബൈര്‍, ഹസ്സന്‍, ഹുസൈന്‍, സുഹ്‌റ.

Related Articles
Next Story
Share it