കര്‍ണാടക ഉപമുഖ്യമന്ത്രിയുടെ മകന്‍ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

മംഗളൂരു: ബാഗല്‍കോട്ട് ജില്ലയില്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സവാഡിയുടെ മകന്‍ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. കൂഡലേപ്പ ബോളി (58) യാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ബാഗല്‍കോട്ട് ജില്ലയിലെ ഹുനഗുണ്ട താലൂക്കിലെ ദേശീയപാതയിലാണ് അപകടമുണ്ടായത്. ലക്ഷ്മണ്‍ സവാഡിയുടെ മകന്‍ ചിദാനന്ദ സവാഡി ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് ബൈക്കിലിടിക്കുകയായിരുന്നു. വിജയപുര റോഡിലൂടെ ചിദാനന്ദ ഓടിച്ചുപോകുകയായിരുന്ന കാര്‍ തന്റെ വയലിലെ പണി പൂര്‍ത്തിയാക്കി വീട്ടിലേക്ക് പോവുകയായിരുന്ന ബോളിയുടെ ബൈക്കിലിടിക്കുകയായിരുന്നു. അപകടം നടന്ന ഉടന്‍ രജിസ്ട്രേഷന്‍ നമ്പര്‍ ശരിയായി […]

മംഗളൂരു: ബാഗല്‍കോട്ട് ജില്ലയില്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സവാഡിയുടെ മകന്‍ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. കൂഡലേപ്പ ബോളി (58) യാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ബാഗല്‍കോട്ട് ജില്ലയിലെ ഹുനഗുണ്ട താലൂക്കിലെ ദേശീയപാതയിലാണ് അപകടമുണ്ടായത്. ലക്ഷ്മണ്‍ സവാഡിയുടെ മകന്‍ ചിദാനന്ദ സവാഡി ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് ബൈക്കിലിടിക്കുകയായിരുന്നു. വിജയപുര റോഡിലൂടെ ചിദാനന്ദ ഓടിച്ചുപോകുകയായിരുന്ന കാര്‍ തന്റെ വയലിലെ പണി പൂര്‍ത്തിയാക്കി വീട്ടിലേക്ക് പോവുകയായിരുന്ന ബോളിയുടെ ബൈക്കിലിടിക്കുകയായിരുന്നു. അപകടം നടന്ന ഉടന്‍ രജിസ്ട്രേഷന്‍ നമ്പര്‍ ശരിയായി കാണാത്തവിധം ചിദാനന്ദ തന്റെ കാറിന്റെ നമ്പര്‍ പ്ലേറ്റിന് കേടുപാടുകള്‍ വരുത്തി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കാര്‍ ചിദാനന്ദയുടേതാണെന്ന് വ്യക്തമായത്.

Related Articles
Next Story
Share it