മാനസയെ കൊന്ന കേസിലെ പ്രതി രാഖിലിന് തോക്ക് നല്‍കിയ ബീഹാര്‍ സ്വദേശിയെ സാഹസികമായി പിടികൂടി

കൊച്ചി: കണ്ണൂര്‍ നാറാത്ത് സ്വദേശിനിയും കോതമംഗലം ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റല്‍ സയന്‍സിലെ ബി.ഡി.എസ്. വിദ്യാര്‍ത്ഥിനിയുമായ മാനസയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ രാഖിലിന് തോക്ക് നല്‍കിയയാളെ ബിഹാറില്‍ നിന്ന് പൊലീസ് അതിസാഹസികമായി പിടികൂടി. ബിഹാര്‍ മുന്‍ഗര്‍ സ്വദേശി സോനു കുമാര്‍ മോദി(21)യെയാണ് ബിഹാര്‍ പൊലീസിന്റെ സഹായത്തോടെ കോതമംഗലം പൊലീസ് ബീഹാറിലെത്തി അറസ്റ്റ് ചെയ്തത്. തോക്കിനായി നല്‍കിയത് 35,000 രൂപയാണ്. രാഖിലിന്റെ സുഹൃത്തില്‍ നിന്നാണ് സോനുവിനെ കുറിച്ചുള്ള വിവരം ലഭിച്ചതെന്നാണ് സൂചന. പ്രതിയെ മുന്‍ഗര്‍ കോടതിയില്‍ ഹാജരാക്കി […]

കൊച്ചി: കണ്ണൂര്‍ നാറാത്ത് സ്വദേശിനിയും കോതമംഗലം ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റല്‍ സയന്‍സിലെ ബി.ഡി.എസ്. വിദ്യാര്‍ത്ഥിനിയുമായ മാനസയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ രാഖിലിന് തോക്ക് നല്‍കിയയാളെ ബിഹാറില്‍ നിന്ന് പൊലീസ് അതിസാഹസികമായി പിടികൂടി. ബിഹാര്‍ മുന്‍ഗര്‍ സ്വദേശി സോനു കുമാര്‍ മോദി(21)യെയാണ് ബിഹാര്‍ പൊലീസിന്റെ സഹായത്തോടെ കോതമംഗലം പൊലീസ് ബീഹാറിലെത്തി അറസ്റ്റ് ചെയ്തത്. തോക്കിനായി നല്‍കിയത് 35,000 രൂപയാണ്. രാഖിലിന്റെ സുഹൃത്തില്‍ നിന്നാണ് സോനുവിനെ കുറിച്ചുള്ള വിവരം ലഭിച്ചതെന്നാണ് സൂചന. പ്രതിയെ മുന്‍ഗര്‍ കോടതിയില്‍ ഹാജരാക്കി കോതമംഗലത്തേക്ക് ട്രാന്‍സിസ്റ്റ് വാറന്റ് വാങ്ങി. തുടര്‍ന്ന് ഇയാളുമായി പൊലീസ് സംഘം കേരളത്തിലേക്ക് തിരിച്ചു.
മാനസയെ വെടിവെച്ചു കൊല്ലാനായി രാഖില്‍ തോക്ക് വാങ്ങിയത് ബീഹാറില്‍ നിന്നാണെന്ന് പൊലീസിന് നേരത്തെ വ്യക്തമായിരുന്നു. ഇതേ തുടര്‍ന്നാണ് കോതമംഗലം എസ്.ഐ. മാഹിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ബീഹാറിലെത്തിയത്. സോനുകുമാര്‍ മോദിയെ കസ്റ്റഡിയില്‍ എടുക്കാന്‍ എത്തിയപ്പോള്‍ സോനുവിന്റെ സംഘം ചെറുത്തു നില്‍പ്പിന് ശ്രമിക്കുകയും പൊലീസിനെ അക്രമിക്കുകയും ചെയ്തു. തുടര്‍ന്ന് ബീഹാര്‍ പൊലീസ് ഇവര്‍ക്ക് നേരെ വെടിയുതിര്‍ത്താണ് സോനുവിനെ സാഹസികമായി പിടികൂടിയതെന്നാണ് വിവരം. രാഖിലിന് തോക്ക് നല്‍കിയ ആളെ കണ്ടെത്തിയതോടെ മാനസ കൊലക്കേസില്‍ നിര്‍ണായക ഘട്ടം പിന്നിട്ടതായാണ് പൊലീസിന്റെ വിലയിരുത്തല്‍. രാഖിലിനെ പട്‌നയില്‍ നിന്ന് മുന്‍ഗറിലേക്ക് എത്തിച്ച ടാക്‌സി ഡ്രൈവറെ പൊലീസ് തിരയുന്നുണ്ട്.

Related Articles
Next Story
Share it