ബേക്കല്‍ സ്വദേശി ഷാര്‍ജയിലെ കടയില്‍ കുഴഞ്ഞുവീണുമരിച്ചു

കാഞ്ഞങ്ങാട്: ബേക്കല്‍ സ്വദേശി ഷാര്‍ജയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ കുഴഞ്ഞു വീണു മരിച്ചു. ഹദ്ദാദ് നഗറിലെ പരേതനായ ബിജാപൂര്‍ മൊയ്തുവിന്റെയും കജ്ജീബിയുടെയും മകന്‍ സുബൈര്‍ (35) ആണ് മരിച്ചത്. ഷാര്‍ജ എയര്‍പോര്‍ട്ടിനടുത്ത് അല്‍ നൗഫ് എന്ന പേരില്‍ നടത്തുന്ന സൂപ്പര്‍മാര്‍ക്കറ്റില്‍ ഇന്നലെ രാവിലെ എട്ടരയോടെയാണ് സുബൈര്‍ കുഴഞ്ഞുവീണു മരിച്ചത്. കട തുറന്ന് കുറച്ചു സാധനങ്ങള്‍ നല്‍കിയിരുന്നു. സ്റ്റാഫ് എത്തുമ്പോഴേക്കും സുബൈറിനെ മരിച്ചുകിടക്കുന്നതാണ് കണ്ടത്. ഭാര്യ: മെഹ്‌സിന (തെക്കില്‍). മക്കള്‍: ഷഹ്‌സ, ഷിസാന്‍, ഷിസിന്‍. സഹോദരങ്ങള്‍: റംസാന്‍, ഹംസ, മുനീര്‍, സഫിയ, […]

കാഞ്ഞങ്ങാട്: ബേക്കല്‍ സ്വദേശി ഷാര്‍ജയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ കുഴഞ്ഞു വീണു മരിച്ചു. ഹദ്ദാദ് നഗറിലെ പരേതനായ ബിജാപൂര്‍ മൊയ്തുവിന്റെയും കജ്ജീബിയുടെയും മകന്‍ സുബൈര്‍ (35) ആണ് മരിച്ചത്. ഷാര്‍ജ എയര്‍പോര്‍ട്ടിനടുത്ത് അല്‍ നൗഫ് എന്ന പേരില്‍ നടത്തുന്ന സൂപ്പര്‍മാര്‍ക്കറ്റില്‍ ഇന്നലെ രാവിലെ എട്ടരയോടെയാണ് സുബൈര്‍ കുഴഞ്ഞുവീണു മരിച്ചത്. കട തുറന്ന് കുറച്ചു സാധനങ്ങള്‍ നല്‍കിയിരുന്നു. സ്റ്റാഫ് എത്തുമ്പോഴേക്കും സുബൈറിനെ മരിച്ചുകിടക്കുന്നതാണ് കണ്ടത്. ഭാര്യ: മെഹ്‌സിന (തെക്കില്‍). മക്കള്‍: ഷഹ്‌സ, ഷിസാന്‍, ഷിസിന്‍. സഹോദരങ്ങള്‍: റംസാന്‍, ഹംസ, മുനീര്‍, സഫിയ, പരേതരായ മുഹമ്മദ് കുഞ്ഞി, ബീഫാത്തിമ.

Related Articles
Next Story
Share it