നിരവധി കവര്‍ച്ചാക്കേസുകളില്‍ പ്രതിയായ ബംഗളൂരു സ്വദേശി ഉഡുപ്പിയില്‍ പിടിയില്‍

ഉഡുപ്പി: നിരവധി കവര്‍ച്ചാക്കേസുകളില്‍ പ്രതിയായ ബംഗളൂരു സ്വദേശി ഉഡുപ്പിയില്‍ പൊലീസ് പിടിയിലായി. ബംഗളൂരു സ്വദേശിയും ഉഡുപ്പി ബ്രഹ്‌മവാര്‍ താലൂക്കിലെ പെജമാംഗുരുവില്‍ താമസക്കാരനുമായ സൂര്യ എന്ന സുരേഷിനെ(31)യാണ് ബ്രഹ്‌മവാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയില്‍ നിന്ന് 50,000 രൂപയുടെ സ്വര്‍ണമാല കണ്ടെടുത്തു. ബ്രഹ്‌മവാര്‍ ചെര്‍ക്കാടി ഗ്രാമത്തിലെ വാസു പൂജാരിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണമാല കവര്‍ന്ന കേസിലാണ് സുരേഷ് അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വാസു പൂജാരിയുടെ വീട്ടില്‍ മോഷണം നടന്നത്. ഈ സമയം വാസുപൂജാരിയുടെ ഭാര്യ പ്രേമ തനിച്ചായിരുന്നു. പ്രേമ […]

ഉഡുപ്പി: നിരവധി കവര്‍ച്ചാക്കേസുകളില്‍ പ്രതിയായ ബംഗളൂരു സ്വദേശി ഉഡുപ്പിയില്‍ പൊലീസ് പിടിയിലായി. ബംഗളൂരു സ്വദേശിയും ഉഡുപ്പി ബ്രഹ്‌മവാര്‍ താലൂക്കിലെ പെജമാംഗുരുവില്‍ താമസക്കാരനുമായ സൂര്യ എന്ന സുരേഷിനെ(31)യാണ് ബ്രഹ്‌മവാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയില്‍ നിന്ന് 50,000 രൂപയുടെ സ്വര്‍ണമാല കണ്ടെടുത്തു. ബ്രഹ്‌മവാര്‍ ചെര്‍ക്കാടി ഗ്രാമത്തിലെ വാസു പൂജാരിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണമാല കവര്‍ന്ന കേസിലാണ് സുരേഷ് അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വാസു പൂജാരിയുടെ വീട്ടില്‍ മോഷണം നടന്നത്. ഈ സമയം വാസുപൂജാരിയുടെ ഭാര്യ പ്രേമ തനിച്ചായിരുന്നു. പ്രേമ വീട്ടില്‍ പാത്രങ്ങള്‍ കഴുകുന്നതിനിടെ സുരേഷ് പിന്‍വാതിലിന്റെ ബോള്‍ട്ടുകള്‍ തകര്‍ത്ത് അകത്തുകടക്കുകയായിരുന്നു. തുടര്‍ന്ന് 10 ഗ്രാം തൂക്കമുള്ള സ്വര്‍ണമാല മോഷ്ടിച്ചു. ശബ്ദം കേട്ട് പ്രേമ വീട്ടിനകത്തേക്ക് കടന്നപ്പോഴേക്കും സുരേഷ് രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് പ്രേമ ഫോണില്‍ ഭര്‍ത്താവിനെ വിവരമറിയിച്ചു. പ്രേമയുടെ പരാതിയില്‍ ബ്രഹ്‌മവാര്‍ പൊലീസ് കേസെടുക്കുകയും സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനന്തപത്മനാഭന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം ഊര്‍ജിതമാക്കുകയും ചെയ്തതോടെയാണ് പ്രതിയെ പിടികൂടാന്‍ കഴിഞ്ഞത്. സുരേഷിനെതിരെ കാര്‍ക്കള പൊലീസ് സ്റ്റേഷനില്‍ രണ്ട് മോഷണക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ കണ്ടെത്തി. മറ്റു ചില ഭാഗങ്ങളിലും ഇയാള്‍ കവര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.

Related Articles
Next Story
Share it