എ.എ. റഹീം ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡണ്ട്

തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ. അഖിലേന്ത്യ പ്രസിഡണ്ട് ചുമതല എ.എ.റഹിമിന്. മന്ത്രി സ്ഥാനത്തെത്തിയ പി.എ. മുഹമ്മദ് റിയാസ് അഖിലേന്ത്യാ പ്രസിഡണ്ട് സ്ഥാനം ഒഴിഞ്ഞ പശ്ചാത്തലത്തിലാണ് റഹിം ആ സ്ഥാനത്തേക്ക് എത്തുന്നത്. ഇന്ന് ചേര്‍ന്ന ഡി.വൈ.എഫ്.ഐ. കേന്ദ്ര കമ്മറ്റിയാണ് റഹിമിനെ തിരഞ്ഞെടുത്തത്. ദേശീയ തലത്തിലേക്കു കേരളത്തില്‍ നിന്നുള്ള യുവ നേതാക്കള്‍ വരട്ടെ എന്ന പാര്‍ട്ടി നിര്‍ദേശപ്രകാരമാണ് റഹിം ദേശീയതലത്തിലേക്കു പ്രവര്‍ത്തന മേഖല മാറ്റുന്നത്. റഹിം ദേശീയ അധ്യക്ഷനായാല്‍ സംസ്ഥാന നേതൃത്വത്തിലും മാറ്റമുണ്ടാകും.

Related Articles
Next Story
Share it