കടന്നല്‍ കുത്തേറ്റ് 70കാരി മരിച്ചു

കാഞ്ഞങ്ങാട്: കടന്നല്‍ കുത്തേറ്റ് 70കാരി മരിച്ചു. തൃക്കരിപ്പൂര്‍ കൈക്കോട്ടുകടവ് സ്വദേശിനി ഖദീജയാണ് വിഷ കടന്നല്‍ കുത്തേറ്റ് മരിച്ചത്. ചൊവ്വാഴ്ചയാണ് സംഭവം. മെട്ടമ്മല്‍ വയലോടി കടവിലെ പറമ്പില്‍ നിന്നും തേങ്ങ ശേഖരിക്കുവാനും വളമിടുന്നതിനുമായി എത്തിയതായിരുന്നു ഖദീജയും മകളും മരുമക്കളും. പെടുന്നനെയാണ് കടന്നല്‍ക്കൂട്ടം ഇളകിയത്. ഒപ്പമുണ്ടായിരുന്ന ബന്ധുക്കള്‍ക്കും കുത്തേറ്റിരുന്നു. പെട്ടെന്നുള്ള കടന്നല്‍ ആക്രമണത്തില്‍ നിന്ന് ഖദീജയ്ക്ക് ഒഴിഞ്ഞു മാറാന്‍ സാധിച്ചിരുന്നില്ല. ഒപ്പമുണ്ടായിരുന്നവര്‍ ഉടനെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പിതാവ്. പരേതനായ മുഹമ്മദ് കുഞ്ഞി. മാതാവ്. പരേതയായ […]

കാഞ്ഞങ്ങാട്: കടന്നല്‍ കുത്തേറ്റ് 70കാരി മരിച്ചു. തൃക്കരിപ്പൂര്‍ കൈക്കോട്ടുകടവ് സ്വദേശിനി ഖദീജയാണ് വിഷ കടന്നല്‍ കുത്തേറ്റ് മരിച്ചത്. ചൊവ്വാഴ്ചയാണ് സംഭവം.
മെട്ടമ്മല്‍ വയലോടി കടവിലെ പറമ്പില്‍ നിന്നും തേങ്ങ ശേഖരിക്കുവാനും വളമിടുന്നതിനുമായി എത്തിയതായിരുന്നു ഖദീജയും മകളും മരുമക്കളും. പെടുന്നനെയാണ് കടന്നല്‍ക്കൂട്ടം ഇളകിയത്. ഒപ്പമുണ്ടായിരുന്ന ബന്ധുക്കള്‍ക്കും കുത്തേറ്റിരുന്നു. പെട്ടെന്നുള്ള കടന്നല്‍ ആക്രമണത്തില്‍ നിന്ന് ഖദീജയ്ക്ക് ഒഴിഞ്ഞു മാറാന്‍ സാധിച്ചിരുന്നില്ല. ഒപ്പമുണ്ടായിരുന്നവര്‍ ഉടനെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
പിതാവ്. പരേതനായ മുഹമ്മദ് കുഞ്ഞി. മാതാവ്. പരേതയായ നഫീസ. ഭര്‍ത്താവ്: പരേതനായ കുഞ്ഞി മൊയ്തീന്‍ ഹാജി. മക്കള്‍. അഷ്‌റഫ് (ബംഗളൂരു), മൈമൂന, സുഹറ, താഹിറ, ബുഷ്‌റ. മരുമക്കള്‍: അബൂബക്കര്‍ (ചെന്നൈ), നാസര്‍ (ബീരിച്ചേരി), കാസിം (തൃക്കരിപ്പൂര്‍), യൂനുസ് (പള്ളിക്കര), ഷമീമ (ഉടുമ്പുന്തല).

Related Articles
Next Story
Share it