ഒമ്പത് വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 60കാരന് 88 വര്‍ഷം കഠിന തടവ്
കാസര്‍കോട്: ഒമ്പത് വയസ്സുള്ള പെണ്‍കുട്ടിയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ 60കാരന് കോടതി 88 വര്‍ഷം കഠിന തടവും ഏഴു ലക്ഷം രൂപ പിഴയും വിധിച്ചു. ദേലമ്പാടി ചാമത്തടുക്കയിലെ മുഹമ്മദി(60)നെയാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി എ. മനോജ് വിവിധ പോക്‌സോ വകുപ്പുകള്‍ പ്രകാരം ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഏഴു വര്‍ഷം അധിക തടവ് അനുഭവിക്കണം. 2019 ആഗസ്ത് 14നും അതിന് മുമ്പുള്ള പല ദിവസങ്ങളിലും മുഹമ്മദ് കുട്ടിയെ വീടിന് […]

കാസര്‍കോട്: ഒമ്പത് വയസ്സുള്ള പെണ്‍കുട്ടിയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ 60കാരന് കോടതി 88 വര്‍ഷം കഠിന തടവും ഏഴു ലക്ഷം രൂപ പിഴയും വിധിച്ചു. ദേലമ്പാടി ചാമത്തടുക്കയിലെ മുഹമ്മദി(60)നെയാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി എ. മനോജ് വിവിധ പോക്‌സോ വകുപ്പുകള്‍ പ്രകാരം ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഏഴു വര്‍ഷം അധിക തടവ് അനുഭവിക്കണം. 2019 ആഗസ്ത് 14നും അതിന് മുമ്പുള്ള പല ദിവസങ്ങളിലും മുഹമ്മദ് കുട്ടിയെ വീടിന് തൊട്ടടുത്തുള്ള ആളൊഴിഞ്ഞ പറമ്പില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. കേസില്‍ 10 സാക്ഷികളെ കോടതി വിസ്തരിച്ചു. പ്രോസിക്യുഷന്‍ പതിനഞ്ചോളം രേഖകള്‍ ഹാജരാക്കി. ആദൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ ആദൂര്‍ ഇന്‍സ്‌പെക്ടര്‍ കെ പ്രേംസദനാണ്. പ്രോസിക്യുഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി.