ബൈക്കിടിച്ച് പരിക്കേറ്റ 60കാരന്‍ മരിച്ചു

കാസര്‍കോട്: ബുള്ളറ്റ് ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന മാര സ്വദേശി മരിച്ചു. സന്തോഷ് നഗര്‍ മാര തൊട്ടിയിലെ പി.എ. അഹമ്മദ് കുഞ്ഞി എന്ന പട്ട്‌ളം അഹമ്മദ് (60)ആണ് മരിച്ചത്. വെള്ളിയാഴ്ച ചെര്‍ക്കളയില്‍ വെച്ചായിരുന്നു അപകടം. അഹമ്മദ് സഞ്ചരിച്ച സ്‌കൂട്ടറില്‍ ബുള്ളറ്റ് ബൈക്ക് ഇടിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ അഹമ്മദിനെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്.ഭാര്യ: സഫിയ. മക്കള്‍: മുത്തലിബ്, റഹീം, സുഹ്‌റ, സാഹിന, റസിയ, ആബിദ. സാറ. സഹോദരങ്ങള്‍: കുഞ്ഞാഹമ്മദ്, […]

കാസര്‍കോട്: ബുള്ളറ്റ് ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന മാര സ്വദേശി മരിച്ചു. സന്തോഷ് നഗര്‍ മാര തൊട്ടിയിലെ പി.എ. അഹമ്മദ് കുഞ്ഞി എന്ന പട്ട്‌ളം അഹമ്മദ് (60)ആണ് മരിച്ചത്. വെള്ളിയാഴ്ച ചെര്‍ക്കളയില്‍ വെച്ചായിരുന്നു അപകടം. അഹമ്മദ് സഞ്ചരിച്ച സ്‌കൂട്ടറില്‍ ബുള്ളറ്റ് ബൈക്ക് ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അഹമ്മദിനെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്.
ഭാര്യ: സഫിയ. മക്കള്‍: മുത്തലിബ്, റഹീം, സുഹ്‌റ, സാഹിന, റസിയ, ആബിദ. സാറ. സഹോദരങ്ങള്‍: കുഞ്ഞാഹമ്മദ്, ബീഫാത്തിമ, ആസിയമ്മ, നഫീസ, ഉമ്മാലി.

Related Articles
Next Story
Share it