100 ഗ്രാം കഞ്ചാവുമായി 55കാരന്‍ അറസ്റ്റില്‍

കാസര്‍കോട്: സ്‌കൂട്ടറില്‍ കടത്തിക്കൊണ്ടുവന്ന 100 ഗ്രാം കഞ്ചാവുമായി 55കാരനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. മധൂര്‍ ചേനക്കോട് താമസിക്കുന്ന റാംബോ ഖാദര്‍ എന്ന അബ്ദുല്‍ഖാദര്‍ കെ.ഇയെയാണ് കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഓഫീസ് സി.ഐ ജി.എ. ശങ്കറും സംഘവും അറസ്റ്റ് ചെയ്തത്.ഇന്നലെ നുള്ളിപ്പാടിയില്‍ വെച്ചാണ് പിടികൂടിയത്. കഞ്ചാവ് കടത്തിക്കൊണ്ടുവന്ന സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്തു. അബ്ദുല്‍ഖാദര്‍ നേരത്തെയും പിടിയിലായിരുന്നു.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.ജെ രാധാകൃഷ്ണന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.ആര്‍ പ്രജിത്, കെ. സതീശന്‍, എ.കെ […]

കാസര്‍കോട്: സ്‌കൂട്ടറില്‍ കടത്തിക്കൊണ്ടുവന്ന 100 ഗ്രാം കഞ്ചാവുമായി 55കാരനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. മധൂര്‍ ചേനക്കോട് താമസിക്കുന്ന റാംബോ ഖാദര്‍ എന്ന അബ്ദുല്‍ഖാദര്‍ കെ.ഇയെയാണ് കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഓഫീസ് സി.ഐ ജി.എ. ശങ്കറും സംഘവും അറസ്റ്റ് ചെയ്തത്.
ഇന്നലെ നുള്ളിപ്പാടിയില്‍ വെച്ചാണ് പിടികൂടിയത്. കഞ്ചാവ് കടത്തിക്കൊണ്ടുവന്ന സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്തു. അബ്ദുല്‍ഖാദര്‍ നേരത്തെയും പിടിയിലായിരുന്നു.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.ജെ രാധാകൃഷ്ണന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.ആര്‍ പ്രജിത്, കെ. സതീശന്‍, എ.കെ നാസറുദ്ദീന്‍, ഡ്രൈവര്‍ ക്രിസ്റ്റിന്‍ എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.

Related Articles
Next Story
Share it